കൊല്ലൂര്‍: ജഗദംബികയുടെ ശ്രീകോവില്‍ നടതുറന്നു. മണിനാദം മുഴങ്ങി. ശ്രീലകത്ത് നിറദീപം തെളിഞ്ഞുകത്തി. ദീപാരാധന പ്രഭയില്‍ വാഗ്ദേവതയുടെ വരപ്രസാദത്തിന് വരദാനിക്കുമുന്നില് ഗാനഗന്ധര്വ്വനെത്തി. 77-ാം പിറന്നാള്‍ മധുരത്തില്‍ മൂകാംബികയുടെ ത്രിമധുരം തേടി… സഹധര്‍മ്മിണി, പ്രഭ യേശുദാസ്, മക്കളായ വിനോദ് യേശുദാസ്, വിജയ് യേശുദാസ് എന്നിവര്‍ക്കൊപ്പം മലയാളത്തിലെ പ്രിയപ്പെട്ട ദാസേട്ടന് കൂപ്പുകൈകളുമായി ക്ഷേത്രം വലംവെച്ചുനീങ്ങി. ഒപ്പം ശിഷ്യരും. ഇന്നത്തെ പുലരി ഗാനഗന്ധര്വ്വന്റേതായിരുന്നു. നാദബ്രഹ്മത്തിന്റെ അമൃതധാര നടത്തുംദിനം. കാലത്ത് 7 മണിയോടെ യേശുദാസിന് വേണ്ടിയുള്ള പ്രത്യേക പൂജകള്‍ ആരംഭിച്ചു. … Continue reading "വാഗ്ദേവതക്ക് മുമ്പില്‍ സംഗീതാര്‍ച്ചനയുമായി നാല്‍പ്പതാം ആണ്ട്"