Sunday, April 21st, 2019

സ്‌നേഹ മഴയില്‍ നനഞ്ഞ് കുളിച്ച് കോളിന്‍ഡ

ഗാംഭീര്യം മുഖത്തണിഞ്ഞ് കര്‍ക്കശരായുള്ള രാഷ്ട്രതലവന്മാരെ കണ്ട് ശീലിച്ച ലോകജനതക്ക് കൊളിന്‍ഡ ഒരു അത്ഭുതമാണ്.

Published On:Jul 17, 2018 | 10:31 am

റഷ്യന്‍ ലോകകപ്പില്‍ ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കണ്ണീരണിഞ്ഞ ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് ആശ്വാസമായി ഒരാളുണ്ടായിരുന്നു. പരാജയം രുചിച്ച് വാടിയ മുഖവുമായെത്തി താരങ്ങളെ മക്കളെപ്പോലെ ചേര്‍ത്ത് പിടിച്ച് ”നന്നായി കളിച്ചു’ എന്ന് പറഞ്ഞ് ആശ്ലേഷിക്കുമ്പോള്‍, സ്വന്തം കണ്ണുകളില്‍ നിന്ന് ഉതിര്‍ന്ന കണ്ണീര്‍ മറക്കാന്‍ പാടുപെട്ട ക്രൊയേഷ്യയുടെ സ്വന്തം പ്രസിഡന്റ് കൊളിന്‍ഡ ഗ്രാബര്‍ കിറ്ററോവിച്ച്. തികഞ്ഞ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ ഫ്രാന്‍സ് താരങ്ങളേയും അവര്‍ ആശ്ലേഷിച്ചു.
നാല്‍പത്തിരണ്ട് ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കുഞ്ഞുരാജ്യം ആദ്യമായി ലോകകപ്പില്‍ തിളങ്ങിയതിന്റെ ആഹ്ലാദം പങ്കിടാന്‍ ‘അന്‍പതിലും ഒന്‍പതിന്റെ’ ട്രാക്കില്‍ പായുന്ന ഈ പ്രസിഡന്റ് കൂടെത്തന്നെയുണ്ടായിരുന്നു. ഗാംഭീര്യം മുഖത്തണിഞ്ഞ് കര്‍ക്കശരായുള്ള രാഷ്ട്രതലവന്മാരെ കണ്ട് ശീലിച്ച ലോകജനതക്ക് കൊളിന്‍ഡ ഒരു അത്ഭുതമാണ്. സ്വന്തം മക്കള്‍ വേദിയില്‍ മത്സരിക്കുമ്പോള്‍ അമ്മയുടെ മുഖത്ത് തെളിയുന്ന ഭാവങ്ങളെല്ലാം ക്രൊയേഷ്യന്‍ മത്സരങ്ങള്‍ ഗാലറിയിലിരുന്ന് കണ്ട കൊളിന്‍ഡയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. ടീമിന്റെ ജഴ്‌സിയണിഞ്ഞ് ചുറുചുറുക്കോടെ ആര്‍പ്പുവിളിച്ച് കാണികളെ പ്രചോദിപ്പിച്ചും കളിക്കാര്‍ക്കൊപ്പം വിജയമോഘോഷിച്ചും ലോകത്തിന് ഒരു പുതിയ മാതൃക കാട്ടിക്കൊടുത്തു ക്രൊയേഷ്യക്കാരുടെ പ്രിയപ്പെട്ട പ്രസിഡന്റ്. വിദേശയാത്രകള്‍ക്കായി പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കുന്ന ഭരണാധികാരികളെ കണ്ടിട്ടുള്ള നമുക്ക് കൊളിന്‍ഡ ഒരു പുതിയ അനുഭവമാണ്. മത്സരം കാണാന്‍ റഷ്യയിലെത്തിയത് ഇക്കണോമിക്ക് ക്ലാസിലായിരുന്നു. പ്രോട്ടോക്കോള്‍ മറന്ന് സാധാരണ ടിക്കറ്റെടുത്ത് സാധാരണക്കാര്‍ക്കൊപ്പം മത്സരം കണ്ട കൊളിന്‍ഡ റഷ്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വി.ഐ.പി ലോഞ്ചിലേക്ക് മാറിയത്. ലോകകപ്പ് ഫൈനല്‍ വേദിയില്‍ പരാജപ്പെട്ട ക്രൊയേഷ്യയുടെ കണ്ണീര്‍, മഴയായി പെയ്തിറങ്ങിയപ്പോള്‍ ആ മഴയില്‍ ടീമംഗങ്ങള്‍ക്കൊപ്പം നനഞ്ഞാണ് കൊളിന്‍ഡ രാജ്യത്തിനൊപ്പം നിന്നത്.

 

LIVE NEWS - ONLINE

 • 1
  9 hours ago

  വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 • 2
  16 hours ago

  ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

 • 3
  18 hours ago

  ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

 • 4
  20 hours ago

  തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

 • 5
  20 hours ago

  അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

 • 6
  1 day ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 7
  1 day ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 8
  1 day ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 9
  1 day ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക