Wednesday, January 23rd, 2019

മുങ്ങിയ പ്രതി പോലീസ് പിടിയില്‍

കൊല്ലം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 15 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് പിടിയില്‍. കൊല്ലം ഈസ്റ്റ് പട്ടത്താനം കപ്പലണ്ടിമുക്കിന് സമീപം വയലില്‍ പുത്തന്‍ വീട്ടില്‍ ഹില്‍ഡയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി വടക്കേവിള പട്ടത്താനം അമ്മന്‍നടക്കു സമീപം ചന്ദ്രാലയത്തില്‍ ബൈജു എന്നുവിളിക്കുന്ന സില്‍വസ്റ്റര്‍ ഡിസൂസയെയാണ് ( 44) കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമിതമായ മദ്യപാനവും, പരസ്ത്രീബന്ധവും ഭാര്യയായ ഹില്‍ഡ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് … Continue reading "മുങ്ങിയ പ്രതി പോലീസ് പിടിയില്‍"

Published On:Aug 16, 2013 | 4:19 pm

കൊല്ലം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 15 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് പിടിയില്‍. കൊല്ലം ഈസ്റ്റ് പട്ടത്താനം കപ്പലണ്ടിമുക്കിന് സമീപം വയലില്‍ പുത്തന്‍ വീട്ടില്‍ ഹില്‍ഡയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി വടക്കേവിള പട്ടത്താനം അമ്മന്‍നടക്കു സമീപം ചന്ദ്രാലയത്തില്‍ ബൈജു എന്നുവിളിക്കുന്ന സില്‍വസ്റ്റര്‍ ഡിസൂസയെയാണ് ( 44) കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമിതമായ മദ്യപാനവും, പരസ്ത്രീബന്ധവും ഭാര്യയായ ഹില്‍ഡ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 1995ല്‍ അറസ്റ്റിലായ പ്രതി കോടതിയില്‍ നിന്നും ജാമ്യത്തില്‍ പോകുകയും, വിചാരണാവേളയില്‍ കോടതിയില്‍ ഹാജരായി ശിക്ഷയറിഞ്ഞശേഷം അപ്പീല്‍ നല്‍കി ഒളിവില്‍ പോവുകയായിരുന്നു. പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഹരിപ്പാട് രഹസ്യമായി താമസിച്ചുവരുന്നതായി കൊല്ലം സിറ്റി പോലീന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു ഹരിപ്പാട്ടെ ഒരു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതിയെ കേസില്‍ ശിക്ഷിച്ചതിനെത്തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും നീക്കിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ