Wednesday, April 24th, 2019

കൊല്ലം സ്പിരിറ്റ് കേസിലെ പ്രധാന കണ്ണി അറസ്റ്റില്‍

കൊല്ലം: സ്പിരിറ്റ് കടത്ത്‌കേസിലെ പ്രധാന കണ്ണി പോലീസ് പിടിയില്‍. അടൂര്‍ പെരിങ്ങനാട് ശങ്കരവിലാസത്തില്‍ അനില്‍കുമാറി(42)നെയാണ് കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷും സംഘവും അറസ്റ്റ് ചെയ്തത്്. ജില്ലയില്‍ കിഴക്കേ കല്ലട, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് 7700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസില്‍ പ്രധാന പ്രതിയാണ് അനില്‍ കുമാര്‍. തിരുനല്‍വേലിയില്‍ ഒരു സ്പിരിറ്റ് മൊത്ത വ്യാപാരിയില്‍ നിന്നും അനില്‍കുമാര്‍ നേരിട്ടാണ് സ്പിരിറ്റ് എടുക്കുന്നത്.പ്രത്യക അറ പണിഞ്ഞിട്ടുള്ള ടോറസ് വണ്ടിയില്‍ അടൂരില്‍ എത്തുന്ന സ്പിരിറ്റ്‌ലോഡ് അവിടെ നിന്നും തഴവയിലെ വര്‍ക്ക്‌ഷോപ്പില്‍ … Continue reading "കൊല്ലം സ്പിരിറ്റ് കേസിലെ പ്രധാന കണ്ണി അറസ്റ്റില്‍"

Published On:Sep 3, 2013 | 6:02 pm

കൊല്ലം: സ്പിരിറ്റ് കടത്ത്‌കേസിലെ പ്രധാന കണ്ണി പോലീസ് പിടിയില്‍. അടൂര്‍ പെരിങ്ങനാട് ശങ്കരവിലാസത്തില്‍ അനില്‍കുമാറി(42)നെയാണ് കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷും സംഘവും അറസ്റ്റ് ചെയ്തത്്. ജില്ലയില്‍ കിഴക്കേ കല്ലട, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് 7700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസില്‍ പ്രധാന പ്രതിയാണ് അനില്‍ കുമാര്‍. തിരുനല്‍വേലിയില്‍ ഒരു സ്പിരിറ്റ് മൊത്ത വ്യാപാരിയില്‍ നിന്നും അനില്‍കുമാര്‍ നേരിട്ടാണ് സ്പിരിറ്റ് എടുക്കുന്നത്.പ്രത്യക അറ പണിഞ്ഞിട്ടുള്ള ടോറസ് വണ്ടിയില്‍ അടൂരില്‍ എത്തുന്ന സ്പിരിറ്റ്‌ലോഡ് അവിടെ നിന്നും തഴവയിലെ വര്‍ക്ക്‌ഷോപ്പില്‍ എത്തിക്കും. അവിടെനിന്നും കരുനാഗപ്പള്ളിയിലെയും തിരുവല്ലയിലെയും പത്തനംതിട്ടയിലെയും ചെറുകിട ഏജന്റുമാര്‍ക്ക് എത്തിച്ചു കൊടുക്കും. ഈ ഏജന്റ്ുമാര്‍ ഫോണ്‍ വഴി അനില്‍കുമാറിനെ ബന്ധപെട്ടതിനു ശേഷം അനില്‍കുമാറിന്റെ സഹായി പത്തനംതിട്ട സ്വദേശി വാഹനം വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് സ്പിരിറ്റ് വാഹനത്തില്‍ ലോഡ് ചെയ്തു ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. ഇതു മൂലം സ്പിരിറ്റ് സൂക്ഷിക്കുന്ന സ്ഥലം കണ്ടെത്താന്‍ കഴിയില്ല. തിരുനല്‍വേലിയിലെ സ്പിരിറ്റ് മൊത്ത വ്യാപാരിയുടെ മൊബൈല്‍ നമ്പരും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഇയാളെ ചോദ്യം ടെ്തു വരുന്നു.

 

LIVE NEWS - ONLINE

  • 1
    35 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    4 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    6 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    6 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    10 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    10 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍