Friday, April 26th, 2019

ജനകീയകൂട്ടായ്മ ശ്രദ്ധേയമായി

കൊല്ലം: ജനകീയപൊലീസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ കോളനി നിവാസികള്‍ക്ക് വേറിട്ട അനുഭവമായി. കണ്ണനല്ലൂര്‍ ചേരീക്കോണം കോളനിയില്‍ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മയാണ് കോളനിവാസികള്‍ക്ക് വേറിട്ട അനുഭവമായത്. കോളനി കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍, കോളനിയിലെ മദ്യപാനവും മറ്റും തടയുന്നതിനും കൂട്ടായ്മ രൂപം നല്‍കി. ഇതിനായി പത്തുപേര്‍ അടങ്ങുന്ന ജാഗ്രതാസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ കോളനി നിവാസികളായ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കാനും തീരുമാനിച്ചു. ചാത്തന്നൂര്‍ എ.സി.പി സുരേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം സുധാമണി അധ്യക്ഷതവഹിച്ചു. എല്ലാദിവസവും പ്രദേശത്ത് പട്രോളിങ്ങും ആഴ്ചയില്‍ ഒരു ദിവസം ചാത്തന്നൂര്‍ … Continue reading "ജനകീയകൂട്ടായ്മ ശ്രദ്ധേയമായി"

Published On:Aug 12, 2013 | 4:41 pm

കൊല്ലം: ജനകീയപൊലീസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ കോളനി നിവാസികള്‍ക്ക് വേറിട്ട അനുഭവമായി. കണ്ണനല്ലൂര്‍ ചേരീക്കോണം കോളനിയില്‍ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മയാണ് കോളനിവാസികള്‍ക്ക് വേറിട്ട അനുഭവമായത്. കോളനി കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍, കോളനിയിലെ മദ്യപാനവും മറ്റും തടയുന്നതിനും കൂട്ടായ്മ രൂപം നല്‍കി. ഇതിനായി പത്തുപേര്‍ അടങ്ങുന്ന ജാഗ്രതാസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ കോളനി നിവാസികളായ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കാനും തീരുമാനിച്ചു. ചാത്തന്നൂര്‍ എ.സി.പി സുരേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം സുധാമണി അധ്യക്ഷതവഹിച്ചു.
എല്ലാദിവസവും പ്രദേശത്ത് പട്രോളിങ്ങും ആഴ്ചയില്‍ ഒരു ദിവസം ചാത്തന്നൂര്‍ അസി. പൊലീസ് കമീഷണര്‍ കോളനിയിലെത്തി വിവരശേഖരണവും പരാതിപരിഹാരവും നടത്താനും തീരുമാനമായി. കൊട്ടിയം സി.ഐ അനില്‍കുമാര്‍, എസ്.ഐ സജുകുമാര്‍, പൊതുപ്രവര്‍ത്തകരായ അനീഷ്, സുധീര്‍, മാലതി, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

LIVE NEWS - ONLINE

  • 1
    59 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    4 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    6 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    7 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    8 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    9 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    9 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    9 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി