Thursday, June 20th, 2019

കോഹ്‌ലി ഒന്നാംസ്ഥാനത്ത് തന്നെ

കരിയറിലെ ഏറ്റവും ഉയര്‍ന്ന 911 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്.

Published On:Jul 19, 2018 | 9:52 am

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ശക്തമായി ഉറപ്പിച്ചു. കരിയറിലെ ഏറ്റവും ഉയര്‍ന്ന 911 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ കുല്‍ദീപ് യാദവ് ആദ്യ പത്തിലേക്കു കടന്നു. ആറാം സ്ഥാനത്താണ് കുല്‍ദീപ്.
ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കോഹ്‌ലി 75, 45, 71 റണ്‍സാണ് നേടിയത്. ഈ പ്രകടനം കൊണ്ട് ലഭിച്ച രണ്ടു പോയന്റാണ് ഇന്ത്യന്‍ നായകനെ 911 പോയന്റിലെത്തിച്ചത്. 1991 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയുടെ ഡീന്‍ ജോണ്‍സ് നേടിയ 918 പോയന്റാണ് ഏറ്റവും ഉയര്‍ന്നത്. ആദ്യമായാണ് കുല്‍ദീപ് ആദ്യ പത്തിനുള്ളില്‍ കയറുന്നത്. എട്ട് സ്ഥാനങ്ങള്‍ കടന്നാണ് കുല്‍ദീപ് ആറാം സ്ഥാനത്തെത്തിയത്. ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ പത്തിലുള്ള അഞ്ചാമത്തെ സ്പിന്നറുമാണ് കുല്‍ദീപ്. റഷീദ് ഖാന്‍, ഇമ്രാന്‍ താഹിര്‍, ആദില്‍ റഷീദ്, യുസ് വേന്ദ്ര ചാഹല്‍ എന്നിവരാണ് മറ്റ് സ്പിന്നര്‍മാര്‍.

 

LIVE NEWS - ONLINE

  • 1
    5 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    6 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    14 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    14 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    14 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന