കോഹ്‌ലി അനുഷ്‌ക വിവാഹ നിശ്ചയം പുതുവത്സരത്തില്‍

Published:December 29, 2016

Anushka Sharma-Virat Kohli Image Full

 

 

 

ഡെറാഡൂണ്‍: അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിട നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവൂഡ് സുന്ദരി അനുഷ്‌ക ശര്‍മയും വിവാഹത്തിനൊരുങ്ങുന്നു. ഇരുവരടെയും വിവാഹ നിശ്ചയം പുതുവത്സര ദിനത്തില്‍ ഉത്തരാഖണ്ടിലെ നരേന്ദ്ര നഗറില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവധി ആഘോഷിക്കാന്‍ ഇരുവരും നിലവില്‍ ഉത്തരാഖണ്ഡില്‍ എത്തിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും ഉത്തരാഖണ്ഡലുള്ള ചിത്രം പ്രചരിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് വിവാഹ നിശ്ചയ വാര്‍ത്തയും പുറത്തുവന്നത്. ബോളിവുഡ്, ക്രിക്കറ്റ് രംഗത്തു നിന്നുള്ള വിവിധ വ്യക്തിത്വങ്ങള്‍ ചടങ്ങിനുണ്ടാകും.അനുഷ്‌കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം വിവാഹവേദിക്ക് സമീപം താമസിച്ച് രുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.