Wednesday, August 21st, 2019

കരുത്തനായി കോലി

ഏകദിനത്തില്‍ 75-80 സെഞ്ചുറികള്‍ വരെ നേടാന്‍ കെല്‍പ്പുള്ള താരം

Published On:Aug 13, 2019 | 10:18 am

ന്യൂഡല്‍ഹി: ഏതാനും ഇന്നിങ്‌സുകള്‍ക്കു ശേഷം വീണ്ടും സെഞ്ചുറിയുമായി തിളങ്ങുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കോലിയുടെ സെഞ്ചുറി മികവില്‍ 59 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
ഏകദിന കരിയറിലെ 42ാം സെഞ്ചുറിയാണ് കോലി വിന്‍ഡീസിനെതിരേ കുറിച്ചത്. 125 പന്തില്‍ ഒരു സിക്‌സും 14 ബൗണ്ടറിയുമടക്കം കോലി 120 റണ്‍സെടുത്തു. സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (49) മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. ലോകകപ്പില്‍ ഒരു സെഞ്ചുറി പോലും നേടാനാകാതിരുന്ന കോലി 11 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്.
ഇപ്പോഴിതാ ഇങ്ങനെ പോവുകയാണെങ്കില്‍ കോലി ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 7580 സെഞ്ചുറികള്‍ വരെ നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. വിന്‍ഡീസിനെതിരായ ഇന്നിങ്‌സിനു ശേഷം കോലിയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് ജാഫര്‍ ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്.
ഇന്ത്യക്കായി 31 ടെസ്റ്റ് കളിച്ച താരമാണ് ജാഫര്‍. രണ്ട് ഇരട്ട സെഞ്ചുറികളും അഞ്ച് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 1944 റണ്‍സാണ് സമ്പാദ്യം.
42ാം ഏകദിന സെഞ്ചുറി കുറിച്ച മത്സരത്തില്‍ കോലി രണ്ട് റെക്കോഡുകള്‍ മറികടക്കുകയും ചെയ്തു. ഏകദിനത്തിലെ റണ്‍ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ മറികടന്ന കോലി ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി. 311 ഏകദിനങ്ങളില്‍ നിന്ന് 11,363 റണ്‍സെടുത്ത ഗാംഗുലിയുടെ നേട്ടമാണ് കോലി മറികടന്നത്.
ഗാംഗുലി 311 ഏകദിനങ്ങളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടം മറികടക്കാന്‍ വെറും 238 മത്സരങ്ങളേ കോലിക്ക് വേണ്ടിവന്നുള്ളൂ. വ്യക്തിഗത സ്‌കോര്‍ 78ല്‍ എത്തിയതോടെയാണ് കോലി ഗാംഗുലിയെ മറികടന്നത്. വിന്‍ഡീസിനെതിരേ സെഞ്ചുറി നേടിയതോടെ കോലിയുടെ റണ്‍നേട്ടം 11,406 ആയി. 18426 റണ്‍സുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു