Sunday, December 17th, 2017

വേഗരാജാവ് ബുഗാട്ടി ഷിറോണിനെ പിന്നിലാക്കി അഗേറ ആര്‍എസ്

400 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ അഗേറ ആര്‍.എസിന് വേണ്ടി വന്നത് വെറും 36.44 സെക്കന്‍ഡുകള്‍ മാത്രമാണ്

Published On:Oct 9, 2017 | 3:27 pm

ബുഗാട്ടിയെ പിന്നിലാക്കി അഗേറ ആര്‍.എസിന് ചരിത്ര നേട്ടം. പൂജ്യത്തില്‍ നിന്ന് 400 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ബുഗാട്ടി 41.96 സെക്കന്‍ഡുകള്‍ എടുത്തപ്പോള്‍ സ്വീഡിഷ് സൂപ്പര്‍കാര്‍ നിര്‍മാണ കമ്പനിയായ കൊഹ്നിസെഗിന്റെ അഗേറ ആര്‍.എസിന് വേണ്ടി വന്നത് വെറും 36.44 സെക്കന്‍ഡുകള്‍ മാത്രമാണ്. ബൂഗാട്ടിയേക്കാള്‍ സ്പീഡും, സവിശേഷതകളും അഗേറ ആര്‍.എസ് കാറിനെ വ്യത്യസ്ഥമാക്കുന്നു. അഗേറ ആര്‍.എസിന് ചരിത്രം മാറ്റിക്കുറിച്ചപ്പോല്‍ ഡ്രൈവിങ്ങ് സീറ്റില്‍ നിക്ലാസ് ലില്‍ജയായിരുന്നു.
ബ്രേക്കിങ് സമയത്തിലും ബുഗട്ടിയേക്കാളും കുറവാണ് കൊഹ്നിസെഗ് എടുത്തത്. 400 കിലോമീറ്റര്‍ വേഗത്തില്‍ നിന്ന് തിരിച്ച പൂജ്യത്തിലെത്താന്‍ ബുഗാട്ടിക്ക് വേണ്ടിവന്നത് 32.6 സെക്കന്‍ഡായിരുന്നു. എന്നാല്‍ കൊഹ്നിസെഗിന് 26.88 സെക്കന്‍ഡുമാത്രമേ വേണ്ടിവന്നുള്ളൂ. കൊഹ്നിസെഗിന്റെ ഏറ്റവും കരുത്തേറിയ കാറാണ് അഗേറ ആര്‍.എസിന്. 5.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്‍ജിനാണ് ഇതിന് കരുത്തേകുന്നത്. 1370 എന്‍.എം. ടോര്‍ക്കില്‍ 1360 എച്ച്.പി. കരുത്താണ് ഇത് പുറപ്പെടുവിക്കുക..

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…