Wednesday, November 14th, 2018

കൊടുവള്ളി മേല്‍പാലം സര്‍വ്വേ തുടങ്ങി

കണ്ണൂര്‍: ദേശീയ പാതയില്‍ കൊടുവള്ളി മമ്പറം റോഡില്‍ റെയില്‍വെ മേല്‍പാലം നിര്‍മ്മിക്കാനായി പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ നടത്തി. ദേശീയ പാതയില്‍ കൊടുവള്ളി വടക്കുമ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് സ്ഥിതിചെയ്യുന്ന കെട്ടിടം മുതല്‍ക്കാണ് സര്‍വ്വേ നടത്തിയത്. കൊടുവള്ളി റെയില്‍വെ ഗേറ്റ് വഴി കടന്നുപോവുന്ന മേല്‍പാലം ഇല്ലിക്കുന്ന് ബസ് സ്റ്റോപ്പിനടുത്താണ് അവസാനിക്കുന്നത്. നിലവിലെ മേല്‍പ്പാലം നിര്‍മ്മാണം നടക്കുമ്പോള്‍ ആറോളം വീടുകളാണ് ഏറ്റെടുക്കുക. ഒരു ഹോട്ടല്‍ കെട്ടിടവും ഏറ്റെടുക്കേണ്ടിവരും. ട്രെയിന്‍ കടന്നുപോവാനായി റെയില്‍വെ ഗേറ്റ് അടക്കുമ്പോള്‍ ദേശീയപാതയില്‍ കോടതി -ധര്‍മ്മടം … Continue reading "കൊടുവള്ളി മേല്‍പാലം സര്‍വ്വേ തുടങ്ങി"

Published On:Aug 5, 2017 | 11:15 am

കണ്ണൂര്‍: ദേശീയ പാതയില്‍ കൊടുവള്ളി മമ്പറം റോഡില്‍ റെയില്‍വെ മേല്‍പാലം നിര്‍മ്മിക്കാനായി പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ നടത്തി. ദേശീയ പാതയില്‍ കൊടുവള്ളി വടക്കുമ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് സ്ഥിതിചെയ്യുന്ന കെട്ടിടം മുതല്‍ക്കാണ് സര്‍വ്വേ നടത്തിയത്.
കൊടുവള്ളി റെയില്‍വെ ഗേറ്റ് വഴി കടന്നുപോവുന്ന മേല്‍പാലം ഇല്ലിക്കുന്ന് ബസ് സ്റ്റോപ്പിനടുത്താണ് അവസാനിക്കുന്നത്. നിലവിലെ മേല്‍പ്പാലം നിര്‍മ്മാണം നടക്കുമ്പോള്‍ ആറോളം വീടുകളാണ് ഏറ്റെടുക്കുക. ഒരു ഹോട്ടല്‍ കെട്ടിടവും ഏറ്റെടുക്കേണ്ടിവരും. ട്രെയിന്‍ കടന്നുപോവാനായി റെയില്‍വെ ഗേറ്റ് അടക്കുമ്പോള്‍ ദേശീയപാതയില്‍ കോടതി -ധര്‍മ്മടം വരെ ഗതാഗതക്കുരുക്ക് പതിവാണ്. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം വരെ ഒട്ടേറെ തവണ ഗേറ്റിന് പുറത്ത് അകപ്പെട്ടിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്രമന്ത്രിയായിരിക്കെ മേല്‍പ്പാല നിര്‍മ്മാണത്തിനുള്ള ആരംഭം കുറിച്ചിരുന്നു. മേല്‍പാലത്തിനായി മൂന്നോളം സ്ഥലങ്ങളില്‍ സര്‍വ്വേയും നടത്തിയിരുന്നു. എന്നാല്‍ മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൊടുവള്ളി മേല്‍പാലത്തിന് പുനര്‍ജനി ഉണ്ടായത്. താമസിയാതെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    2 mins ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 2
    10 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 3
    12 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 4
    24 mins ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 5
    34 mins ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 6
    2 hours ago

    പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

  • 7
    17 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 8
    18 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 9
    19 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം