Tuesday, May 21st, 2019

കൊടുവള്ളിയില്‍ മേല്‍പാലം ഉടനെ വേണം

കൊടുവള്ളി മേല്‍പാലം ഇനിയും യാഥാര്‍ത്ഥ്യമായില്ല. കൊടുവള്ളി റെയില്‍വെ ഗേറ്റ് വഴി കടന്നുവരുന്ന യാത്രക്കാര്‍ക്ക് ഗതാഗത തടസം മൂലം നിശ്ചിത സമയത്ത് ഒരിടത്തും എത്താന്‍ കഴിയാത്ത അവസ്ഥയാണ്. തലശ്ശേരി നിന്നും പിണറായി, മമ്പറം വഴി അഞ്ചരക്കണ്ടി, ഇരിക്കൂര്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഗെയിറ്റില്‍ കുരുങ്ങി യാത്രാതടസമനുഭവപ്പെടുന്നത്.. കണ്ണൂര്‍-തലശ്ശേരി റെയില്‍വെ ലൈനിലെ ഈ സുപ്രധാന ഗെയിറ്റ് എത്രതവണ അടച്ചിടേണ്ടിവരുമെന്ന് കണക്കാക്കാനാവില്ല. അറുപത് ട്രെയിന്‍ ദിവസേന കടന്നുപോകുന്ന റെയില്‍വെ ലൈനില്‍ തീവണ്ടി ഗതാഗതം സുഗമമാക്കാന്‍ എത്രതവണ ഗെയിറ്റ് … Continue reading "കൊടുവള്ളിയില്‍ മേല്‍പാലം ഉടനെ വേണം"

Published On:Oct 11, 2018 | 1:10 pm

കൊടുവള്ളി മേല്‍പാലം ഇനിയും യാഥാര്‍ത്ഥ്യമായില്ല. കൊടുവള്ളി റെയില്‍വെ ഗേറ്റ് വഴി കടന്നുവരുന്ന യാത്രക്കാര്‍ക്ക് ഗതാഗത തടസം മൂലം നിശ്ചിത സമയത്ത് ഒരിടത്തും എത്താന്‍ കഴിയാത്ത അവസ്ഥയാണ്. തലശ്ശേരി നിന്നും പിണറായി, മമ്പറം വഴി അഞ്ചരക്കണ്ടി, ഇരിക്കൂര്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഗെയിറ്റില്‍ കുരുങ്ങി യാത്രാതടസമനുഭവപ്പെടുന്നത്.. കണ്ണൂര്‍-തലശ്ശേരി റെയില്‍വെ ലൈനിലെ ഈ സുപ്രധാന ഗെയിറ്റ് എത്രതവണ അടച്ചിടേണ്ടിവരുമെന്ന് കണക്കാക്കാനാവില്ല. അറുപത് ട്രെയിന്‍ ദിവസേന കടന്നുപോകുന്ന റെയില്‍വെ ലൈനില്‍ തീവണ്ടി ഗതാഗതം സുഗമമാക്കാന്‍ എത്രതവണ ഗെയിറ്റ് അടക്കണമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഓരോതവണ ഗെയിറ്റ് അടക്കുമ്പോഴും അഞ്ചും പത്തും മിനിറ്റ് ഗെയിറ്റിനിരുവശവുമായി ചെറുതും വലുതുമായ വാഹനങ്ങള്‍ കാത്തുകെട്ടിക്കിടക്കുകയാവും. ദേശീയപാതയില്‍ കൂടി പോകുന്ന ദീര്‍ഘദൂര വാഹനങ്ങളെയും ഗെയിറ്റടച്ചാല്‍ ഗതാഗത തടസം ബാധിക്കും. ഇത് വര്‍ഷങ്ങളായി തുടരുകയാണ്.
ദേശീയപാതയില്‍ 90 വര്‍ഷത്തിലധികം പഴക്കമുള്ള മൊയ്തുപാലം ഭാരവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്തവിധം കേടായപ്പോള്‍ വാഹനങ്ങള്‍ കടന്നുപോയിരുന്നത് കൊടുവള്ളി റെയില്‍വെ ഗേറ്റ് വഴിയായിരുന്നു. പുതിയ മൊയ്തുപാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ലോറികളും ട്രക്കുകളും ദേശീയപാതയില്‍ കൂടി തന്നെ കടന്നുപോകുന്നുണ്ട്്. കൊടുവള്ളി റെയില്‍വെ ഗേറ്റ് വഴി തലശ്ശേരിയില്‍ നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. ഗേറ്റ് കഴിഞ്ഞാലുള്ള വളവുകളും കയറ്റവുമാണ് വലിയ വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന്് തലശ്ശേരി ഭാഗത്തേക്ക് വരുമ്പോള്‍ ഗേറ്റ് എത്തുന്നതിന് മുമ്പുള്ള വളവും ഇറക്കവും പ്രയാസകരം തന്നെ. വാഹനങ്ങള്‍ ഇടിച്ച് ഗേറ്റ് കേടാവുന്നതും റിപ്പയര്‍ ചെയ്യുന്നതുവരെ വാഹനങ്ങള്‍ മറ്റ് റോഡുകളില്‍ കൂടി തിരിച്ചുവിടേണ്ടിവരികയും ചെയ്യുക പതിവാണ്. ട്രെയിന്‍ സുഗമമായി കടന്നുപോകണമെങ്കില്‍ മേല്‍പാലം കൂടിയേ തീരൂ. പത്ത് വര്‍ഷത്തിലധികമായി യാത്രക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമൊക്കെ മേല്‍പാലത്തിന് വേണ്ടി മുറവിളി കൂട്ടുന്നുണ്ട്. അതിപ്പോഴും തുടരുന്നു. മേല്‍പാലം ഉടനെ യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രഖ്യാപനം മന്ത്രിമാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ഉയര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരില്‍ നിന്നും പലതവണ ഉണ്ടായതാണ്. ഒടുവില്‍ പാലത്തിന് വേണ്ടി തയ്യാറാക്കിയ പ്ലാനില്‍ മാറ്റം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്്. ഇച്ഛാശക്തിയുള്ള ഭരണാധികാരികളുടെ അഭാവം പ്രയാസത്തിലാക്കുന്നത് കൊടുവള്ളിയില്‍ കാത്തുകെട്ടിക്കിടക്കേണ്ടിവരുന്ന ആയിരക്കണക്കിന് യാത്രക്കാരെയാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഉയര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരുമൊക്കെ നിരന്തരം ഇതുവഴി കടന്നുപോയിക്കൊണ്ടിരുന്നിട്ടും പുതിയ മേല്‍പാലം ഇന്നും പ്രഖ്യാപനത്തില്‍ ഒതുങ്ങി നില്‍ക്കുക തന്നെയാണ്. കൊടുവള്ളി റെയില്‍വെ ഗേറ്റിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കുയ്യാലി റെയില്‍വെ ഗേറ്റിലും ഗതാഗതതടസ്സമുണ്ട്്. കൊടുവള്ളിയില്‍ മേല്‍പാലം വന്നാല്‍ രണ്ട് റെയില്‍വെ ഗേറ്റുകളിലും പ്രയാസമനുഭവിക്കുന്ന യാത്രക്കാര്‍ക്ക് അതൊരനുഗ്രഹമാകും. അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യമായിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  2 hours ago

  സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണം; സുപ്രീം കോടതി

 • 2
  2 hours ago

  വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമമെന്ന് ആരോപണം

 • 3
  2 hours ago

  രാജീവ് ഗാന്ധി രക്തസാക്ഷിത്വം; നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക

 • 4
  3 hours ago

  രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അനുസ്മരണം

 • 5
  3 hours ago

  തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന് തീ പിടുത്തം

 • 6
  4 hours ago

  മോദിക്ക് ക്ലീന്‍ ചിറ്റ്; വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ലവാസ

 • 7
  4 hours ago

  മണിരത്‌നം ചിത്രത്തില്‍ വീണ്ടും ഐശ്വര്യ

 • 8
  5 hours ago

  ഹോക്കി ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

 • 9
  5 hours ago

  ഒമാനില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല