Sunday, July 21st, 2019

പട്ടാളത്തേക്കാളും വലുത് ജനശക്തി:കോടിയേരി

  തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണകൂട ഭീകരത സൃഷ്ടിക്കുകയാണെന്ന്് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അതിനാണ് സമരത്തെ നേരിടാനെന്ന വ്യാജേന കേരളത്തില്‍ കേന്ദ്രസേനയെ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൊടിയേരി. സര്‍ക്കാര്‍ എത്ര പ്രകോപനം സൃഷ്ടിച്ചാലും ജനാധിപത്യപരമായി പ്രഖ്യാപിച്ചിട്ടുള്ള സെക്രട്ടറിയറ്റ് ഉപരോധത്തിന് നിശ്ചയിച്ചിട്ടുള്ളത്രയും പ്രവര്‍ത്തകര്‍ എത്തുക തന്നെ ചെയ്യും. പട്ടാളത്തെയും പോലീസിനെയും അപേക്ഷിച്ച് കേരളത്തിലെ ജനങ്ങളാണ് വലിയ ശക്തിയെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനപോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടാണോ കേന്ദ്രസേനയെ സര്‍ക്കാര്‍ ഇറക്കുന്നതെന്ന് … Continue reading "പട്ടാളത്തേക്കാളും വലുത് ജനശക്തി:കോടിയേരി"

Published On:Aug 9, 2013 | 5:32 pm

kodiyeri balakrishnan

 

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണകൂട ഭീകരത സൃഷ്ടിക്കുകയാണെന്ന്് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അതിനാണ് സമരത്തെ നേരിടാനെന്ന വ്യാജേന കേരളത്തില്‍ കേന്ദ്രസേനയെ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൊടിയേരി. സര്‍ക്കാര്‍ എത്ര പ്രകോപനം സൃഷ്ടിച്ചാലും ജനാധിപത്യപരമായി പ്രഖ്യാപിച്ചിട്ടുള്ള സെക്രട്ടറിയറ്റ് ഉപരോധത്തിന് നിശ്ചയിച്ചിട്ടുള്ളത്രയും പ്രവര്‍ത്തകര്‍ എത്തുക തന്നെ ചെയ്യും. പട്ടാളത്തെയും പോലീസിനെയും അപേക്ഷിച്ച് കേരളത്തിലെ ജനങ്ങളാണ് വലിയ ശക്തിയെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനപോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടാണോ കേന്ദ്രസേനയെ സര്‍ക്കാര്‍ ഇറക്കുന്നതെന്ന് കോടിയേരി ചോദിച്ചു. ഭീകരവാദപാര്‍ട്ടികളോട് പോലും സ്വീകരിക്കാത്ത സമീപനമാണിത്.
ഇതൊരു ജനകീയ സമരമാണ്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിന് എതിരായുള്ള ജനകീയ പ്രക്ഷോഭം. അതിനെ സേനയെ ഉപയോഗിച്ച് തടയാമെന്ന് യുഡിഎഫ് വിചാരിക്കണ്ട. സമാന സാഹചര്യമുണ്ടായപ്പോള്‍ മുഖ്യമന്ത്രിമാരായിരുന്ന കരുണാകരനോ ആന്റണിയോ സ്വീകരിക്കാത്ത നടപടിയാണ് ഉമ്മന്‍ ചാണ്ടി കൈക്കൊള്ളുന്നത്. അതിനോട് ഇടതുമുന്നണിക്ക് മാത്രമല്ല സാധാരണ ജനങ്ങള്‍ക്ക് പോലും യോജിക്കാന്‍ കഴിയില്ലെന്നും കൊടിയേരി തുടര്‍ന്ന് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    31 mins ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    4 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    8 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    9 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    11 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    12 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    24 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു