Wednesday, August 21st, 2019

അഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫ്-ആര്‍.എസ്.എസ് സഖ്യം: കോടിയേരി

കണ്ണൂരില്‍ കെ സുധാകരനെതിരെ ആര്‍.എസ്.എസുകാര്‍ പ്രചാരണ രംഗത്തില്ല.

Published On:Apr 16, 2019 | 10:13 am

തിരു: സംസ്ഥാനത്തെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ആര്‍.എസ്.എസ് സഖ്യമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകര, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് യു.ഡി.എഫ് ആര്‍.എസ്.എസ് ധാരണയുള്ളത്. വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കിയത് ആര്‍.എസ്.എസിനോട് ചോദിച്ച് ബി.ജെ.പിയുടെ വോട്ട് ഉറപ്പിച്ച ശേഷമാണ്. അതുകൊണ്ടാണ് അവിടെ സ്ഥാനാര്‍ത്ഥിനിര്‍ണയം വൈകിയതെന്നും കോടിയേരി ആരോപിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി ഈ ആരോപണമുന്നയിച്ചത്.
കണ്ണൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ ആര്‍.എസ്.എസുകാര്‍ പ്രചാരണ രംഗത്തില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സി.കെ പത്മനാഭന്‍ എന്ന മുതിര്‍ന്ന നേതാവ് മത്സരിച്ചിട്ടും ആരും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നില്ല. കോഴിക്കോട് ക്ഷേത്ര സമിതികളുമായി ബന്ധപ്പെട്ട് എം.കെ രാഘവനും ആര്‍.എസ്.എസും തമ്മില്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെതിരെ അറിയപ്പെടാത്ത ഒരാളെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. പ്രേമചന്ദ്രന്‍ മോദിക്കെതിരെ എന്തെങ്കിലും പറയുന്നുണ്ടോ കോടിയേരി ചോദിച്ചു.
എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കൂടെ ആര്‍.എസ്.എസുകാര്‍ പ്രചരണത്തിന് ഇറങ്ങുന്നില്ലെന്നും ഏകനായാണ് അദ്ദേഹം പ്രചാരണം നടത്തുന്നതെന്നും കോടിയേരി പരിഹസിച്ചു. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ട് മറിക്കാന്‍ യു.ഡി.എഫ് ആര്‍.എസ്.എസ് ധാരണയുണ്ടെന്ന ആരോപണം പ്രചാരണ രംഗത്ത് കൂടുതല്‍ ശക്തമാക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം.

 

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    19 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    19 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    19 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു