Monday, July 22nd, 2019

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതിയില്‍ ആരും ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല. ജനുവരിയില്‍ വീട്ടില്‍ നോട്ടീസ് കിട്ടിയപ്പോഴാണ് വിവരം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു

Published On:Jun 24, 2019 | 9:30 pm

തിരുവനന്തപുരം: ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതിയില്‍ ആരും ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനുവരിയില്‍ വീട്ടില്‍ നോട്ടീസ് കിട്ടിയപ്പോഴാണ് വിവരം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്ന് അമ്മ എന്ന നിലയിലാണ് തന്റെ ഭാര്യ വിനോദിനി മുംബൈയില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചത്.
യാതൊരു സഹായവും ചെയ്യില്ലെന്ന് ബിനോയിയോട് താന്‍ വ്യക്തമാക്കിയതാണ്. പാര്‍ട്ടിയെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ വിഷയത്തില്‍ ഇടപെടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആന്തൂര്‍ വിഷയത്തില്‍ പി.കെ ശ്യാമളയ്ക്ക് പിഴവ് സംഭവിച്ചതായി പാര്‍ട്ടി കരുതുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു