Tuesday, July 16th, 2019

ചെന്നിത്തലയുടെ വിമര്‍ശനം രാഷ്്ട്രീയ പ്രേരിതം: കോടിയേരി

ആദ്യസമയത്ത് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള സഹകരണമാണ് ലഭിച്ചത്.

Published On:Aug 23, 2018 | 12:56 pm

തിരു: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിമര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ഉന്നയിക്കുന്നത് കെ.പി.സി.സിയുടെ നിലപാടാണെന്നും വിമര്‍ശനം അര്‍ത്ഥശൂന്യമാണെന്നും കോടിയേരി പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കാരണമാണ് ദുരന്തം ഉണ്ടായത് എന്ന രീതിയില്‍ പ്രചരിപ്പിച്ചാല്‍ കേരളത്തിനെ സഹായിക്കണം എന്ന് വിചാരിക്കുന്നവര്‍ കൂടി മറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യസമയത്ത് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള സഹകരണമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ കൂടെ ദുരിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ നിലപാടിന് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഒരു വിമര്‍ശനം ഉയര്‍ത്തേണ്ട സമയം ഇതല്ല. ഈ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം മുന്നിട്ടിറങ്ങിയവരില്‍ നിരാശയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    3 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    5 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    6 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    8 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    10 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    11 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍