Tuesday, June 18th, 2019

പോലീസുകാര്‍ ദാസ്യപ്പണി ചെയ്യേണ്ടതില്ല: കോടിയേരി

ഐപിഎസുകാര്‍ കേരളത്തിന്റെ സംസ്‌കാരത്തിന് അനുസരിച്ച് മാറാന്‍ തയാറാകണം.

Published On:Jun 20, 2018 | 4:40 pm

തൃശൂര്‍: പോലീസിനെകൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിച്ചാല്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐപിഎസുകാര്‍ കേരളത്തിന്റെ സംസ്‌കാരത്തിന് അനുസരിച്ച് മാറാന്‍ തയാറാകണം. പോലീസിനെ നിയമിക്കുന്നതു പിഎസ്‌സി വഴിയാണ്. പോലീസുകാര്‍ ഇത്തരത്തില്‍ അടിമപ്പണി ചെയ്യേണ്ടന്ന തിരിച്ചറിവ് അവര്‍ക്കു വന്നതുകൊണ്ടാണ് പ്രതികരണങ്ങള്‍ ഉണ്ടായത്. അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ജോലി ചെയ്യുന്നവര്‍ ഇവിടുത്തെ രീതികള്‍ പാലിക്കണം. ഇതര സംസ്ഥാനങ്ങളില്‍ പോലീസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നുണ്ട്. കേരളത്തില്‍ അപൂര്‍വം ഓഫീസര്‍മാരെക്കുറിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ കാലത്ത് ഓര്‍ഡര്‍ലി സമ്പ്രദായമുണ്ടായിരുന്നു. അതു നിരോധിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ച പോലിസുകാരെ മുന്‍കാലങ്ങളില്‍ ഇത്തരം പണികളെടുപ്പിച്ചിരുന്നു. 1980 മുതല്‍ പിഎസ്‌സി വഴിയാണ് പോലീസ് നിയമനം. ഒരു തരത്തിലുള്ള വീട്ടുവേലയും ഇവര്‍ ഓഫീസര്‍മാര്‍ക്കു വേണ്ടി ചെയ്യേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    11 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    13 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    17 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    17 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    17 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    17 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    17 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു