Wednesday, November 21st, 2018

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് തയാറുണ്ടോ: കോടിയേരി

പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാര്‍ നാലാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെങ്കില്‍ പിന്തുണക്കുന്ന കാര്യം ആലോചിക്കും

Published On:Jun 11, 2018 | 2:05 pm

തിരു: കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് തയാറുണ്ടോ എന്ന് കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ. മാണി കോട്ടയത്തെ ജനങ്ങളെ വെല്ലുവിളിച്ചെന്നും ഏഴുകോടിയോളം രൂപ മണ്ഡലത്തിന് നഷ്ടമാകുമെന്നും കോടിയേരി പറഞ്ഞു.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉള്ള പ്രതിഷേധങ്ങള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹം മാത്രമാണ്. അതിനാലാണ് മൂന്നാം സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നും കോടിയേരി ആരോപിച്ചു. പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാരാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടത്. അങ്ങനെ നിര്‍ത്തുകയാണെങ്കില്‍ പിന്തുണ നല്‍കുന്ന കാര്യം എല്‍.ഡി.എഫ് ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.
യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ജോസ്.കെ മാണി നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ ലോക് സഭാ എം.പിയാണ്. എം.പി സ്ഥാനം രാജിവെച്ചാണ് രാജ്യസഭയിലേക്ക് മത്‌സരിക്കുന്നത്. ലോക് സഭാ എം.പി കാലാവധി 2019ലാണ് കഴിയുക.

 

LIVE NEWS - ONLINE

  • 1
    13 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

  • 2
    47 mins ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 3
    54 mins ago

    ബ്രസീലിന് ജയം

  • 4
    59 mins ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 5
    1 hour ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 6
    1 hour ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 7
    3 hours ago

    ചെറുവത്തൂരില്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്

  • 8
    3 hours ago

    മകളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ജനനേന്ദ്രിയം ഛേദിച്ച നിലയില്‍

  • 9
    13 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന