Friday, January 18th, 2019

പോലീസുകാരിലെ നിയമവിരുദ്ധരെ പിരിച്ചു വിടണം: കോടിയേരി

കെവിന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.എസ്.ഐ ബിജു ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്.

Published On:Jun 6, 2018 | 12:23 pm

കണ്ണൂര്‍: നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പോലീസുകാരെ സര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസില്‍ ചെറിയൊരു വിഭാഗം ക്രമിനല്‍ പശ്ചാത്തലമുള്ളരാണ്. നന്നാകാത്ത പോലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ പോലീസ് അസോസിയഷന്റെ ഭാഗമായുള്ള ഒരു പോലീസുകാരന്റെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. പോലീസ് സേനക്കുള്ളില്‍ ആരോപണ വിധേയരായിട്ടുള്ളവര്‍ ആരും തന്നെ ഇപ്പോഴത്തെ പോലീസ് അസോസിയേഷന്റെ ഭാഗമായിട്ടുള്ളവരല്ല. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണത്തില്‍പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിനകത്തെ കളി വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.
കെവിന്‍ ധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.എസ്.ഐ ബിജു ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. ഉമ്മന്‍ചാണ്ടിയുടെ കൂടെ സുരക്ഷാ ചുമതലയും വഹിച്ചിട്ടുണ്ട് ഇയാള്‍. യു.ഡി.എഫിന്റെ കാലത്തെ പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയുമായിരുന്നു ഈ എ.എസ്.ഐയെന്നും കോടിയേരി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    37 mins ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 2
    55 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 3
    3 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 4
    4 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 5
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 6
    5 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 7
    6 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 8
    6 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 9
    6 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം