Thursday, April 18th, 2019

കൊച്ചി തുറമുഖത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും:കേന്ദ്രമന്ത്രി ജി.കെ. വാസന്‍

കൊച്ചി: കൊച്ചി തുറമുഖം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഷിപ്പിങ് മന്ത്രാലയം ഇടപെടുമെന്ന് കേന്ദ്രമന്ത്രി ജി.കെ. വാസന്‍. തുറമുഖത്തെ പ്രശ്‌നങ്ങള്‍ കൊച്ചിന്‍പോര്‍ട്ട് ജോയന്റ് ട്രേഡ് യൂനിയന്‍ ഫോറം നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം ഉറപ്പ്‌നല്‍കിയത്. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കപ്പലുകള്‍ വല്ലാര്‍പാടം ഒഴിവാക്കി കൊളംബോയിലേക്ക് പോകുന്നത് തടയുക, കൊച്ചി തുറമുഖത്തെ ഭൂവിനിയോഗ മാര്‍ഗ നിര്‍ദേശങ്ങള്‍ പുന$പരിശോധിക്കുക, ഐലന്‍ഡിലെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടി ഒഴിവാക്കുക, ചരക്കുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭാരത് പെട്രോളിയം കോര്‍പറേഷനും … Continue reading "കൊച്ചി തുറമുഖത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും:കേന്ദ്രമന്ത്രി ജി.കെ. വാസന്‍"

Published On:Aug 13, 2013 | 6:45 pm

കൊച്ചി: കൊച്ചി തുറമുഖം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഷിപ്പിങ് മന്ത്രാലയം ഇടപെടുമെന്ന് കേന്ദ്രമന്ത്രി ജി.കെ. വാസന്‍. തുറമുഖത്തെ പ്രശ്‌നങ്ങള്‍ കൊച്ചിന്‍പോര്‍ട്ട് ജോയന്റ് ട്രേഡ് യൂനിയന്‍ ഫോറം നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം ഉറപ്പ്‌നല്‍കിയത്. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കപ്പലുകള്‍ വല്ലാര്‍പാടം ഒഴിവാക്കി കൊളംബോയിലേക്ക് പോകുന്നത് തടയുക, കൊച്ചി തുറമുഖത്തെ ഭൂവിനിയോഗ മാര്‍ഗ നിര്‍ദേശങ്ങള്‍ പുന$പരിശോധിക്കുക, ഐലന്‍ഡിലെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടി ഒഴിവാക്കുക, ചരക്കുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭാരത് പെട്രോളിയം കോര്‍പറേഷനും റിഫൈനറിയും കുറഞ്ഞനിരക്ക് നല്‍കുന്നത് അവസാനിപ്പിച്ച് ന്യായമായ നിരക്ക് പോര്‍ട്ട് ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
അടുത്തകാലത്ത് പ്രഖ്യാപിച്ച ടാമ്പിന്റെ നിരക്കുകള്‍ പുന$പരിശോധിക്കുമെന്നും വല്ലാര്‍പാടം പദ്ധതിയുടെ ലൈസന്‍സ് എഗ്രിമെന്റിലെ വ്യവസ്ഥകള്‍ പരിശോധിക്കാന്‍ ഷിപ്പിങ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. എം. ജമാല്‍കുഞ്ഞ്, സി.ഡി. നന്ദകുമാര്‍, വി.എച്ച്. ഷിഹാബുദ്ദീന്‍, ബി. ഹംസ, കെ. ദാമോദരന്‍ എന്നിവരാണ് യൂനിയനുകളെ പ്രതിനിധാനം ചെയ്ത് ചര്‍ച്ചയില്‍ പങ്കെടുത്തത്.

LIVE NEWS - ONLINE

  • 1
    6 hours ago

    എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

  • 2
    7 hours ago

    മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

  • 3
    10 hours ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 4
    10 hours ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 5
    11 hours ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 6
    13 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 7
    13 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 8
    13 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 9
    13 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്