Friday, September 21st, 2018

കൊച്ചി എംജി റോഡ് ഇനി ‘നൊ ഹോണ്‍’ മേഖല

മാധവ ഫാര്‍മസി ജങ്ഷന്‍ മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ഇടമാണ് നോ ഹോണ്‍ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Published On:Apr 26, 2018 | 3:32 pm

കൊച്ചി: കൊച്ചി എംജി റോഡ് ‘നൊ ഹോണ്‍’ മേഖലയായി പ്രഖ്യാപിച്ചു. ഊദ്യോഗിക പ്രഖ്യാപനം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി എപിഎം മുഹമ്മദ് ഹനീഷ് പ്രഖ്യാപനം നടത്തി. മാധവ ഫാര്‍മസി ജങ്ഷന്‍ മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ഇടമാണ് നോ ഹോണ്‍ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷം മുഹമ്മദ് ഹനീഷ് എം.ജി. റോഡില്‍ നേരിട്ടിറങ്ങി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍ക്കുകയും ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിവരിക്കുന്ന ലഘുലേഖ നല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് എസ്‌സിഎംഎസിലെ വിദ്യാര്‍ഥികള്‍ വാഹനങ്ങളില്‍ ‘നോ ഹോണ്‍’ സ്റ്റിക്കര്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ), നാഷണല്‍ ഇനീഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് (എന്‍.ഐ.എസ്.എസ്), ഇഎന്‍ടി സര്‍ജന്‍മാരുടെ സംഘടനയായ എഒഐ, എസ്‌സിഎംഎസ്, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സിറ്റി പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റ അറസ്റ്റ് ഉടന്‍

  • 2
    3 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    6 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    7 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    7 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    8 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    8 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    8 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    10 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം