Tuesday, July 23rd, 2019

കൊച്ചിയിലെ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ പദ്ധതി

കൊച്ചി: ദേശീയ നഗരഗതാഗത നയത്തിന്റെ ഭഭാഗമായി കൊച്ചി നഗരത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന യൂണിഫൈഡ്‌ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി (യു എം ടി എ) രൂപീകരണം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. കലക്ടര്‍ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായിരിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ (കെ എം ആര്‍ എല്‍) എംഡി ചെയര്‍മാനായാണ്‌ അതോറിറ്റി രൂപീകരിക്കുന്നത്‌. സിറ്റി പൊലീസ്‌ കമീഷണര്‍, റൂറല്‍ പൊലീസ്‌ സൂപ്രണ്ട്‌, കെ എസ്‌ ആര്‍ ടി സി എം ഡിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ, ജി സി ഡി … Continue reading "കൊച്ചിയിലെ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ പദ്ധതി"

Published On:Jun 28, 2013 | 10:50 am

traffic fullകൊച്ചി: ദേശീയ നഗരഗതാഗത നയത്തിന്റെ ഭഭാഗമായി കൊച്ചി നഗരത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന യൂണിഫൈഡ്‌ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി (യു എം ടി എ) രൂപീകരണം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. കലക്ടര്‍ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായിരിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ (കെ എം ആര്‍ എല്‍) എംഡി ചെയര്‍മാനായാണ്‌ അതോറിറ്റി രൂപീകരിക്കുന്നത്‌. സിറ്റി പൊലീസ്‌ കമീഷണര്‍, റൂറല്‍ പൊലീസ്‌ സൂപ്രണ്ട്‌, കെ എസ്‌ ആര്‍ ടി സി എം ഡിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ, ജി സി ഡി എ സെക്രട്ടറി, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ആലുവ, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി നഗരസഭകളിലെ സെക്രട്ടറിമാര്‍, ദക്ഷിണറെയില്‍വേ എറണാകുളം ഏരിയ മാനേജര്‍, ചൂര്‍ണിക്കര പഞ്ചായത്ത്‌ സെക്രട്ടറി, ആര്‍ ടി ഒ, ഡി ടി ഒ, ജലഗതാഗത വകുപ്പ്‌ ഡയറക്ടര്‍, നാറ്റ്‌പാക്‌ ഡയറക്ടര്‍ തുടങ്ങിയവരാകും യുഎംടിഎയിലെ മറ്റ്‌ അംഗങ്ങള്‍. കൊച്ചി മെട്രോ പൂര്‍ത്തിയാകുമ്പോള്‍ നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിക്കുകയാണ്‌ യുഎംടിഎ ലക്ഷ്യമിടുന്നത്‌. ഇതിന്റെ കണ്‍സള്‍ട്ടിങ്‌ ഏജന്‍സിയായ ഡെലോയ്‌റ്റ്‌ അംഗങ്ങളുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഗതാഗത സംവിധാനങ്ങളുടെ നിയന്ത്രണച്ചുമതല, ടിക്കറ്റ്‌ വിതരണം തുടങ്ങിയവ യൂണിഫൈഡ്‌ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റിക്കും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ മെട്രോ സെല്ലില്‍നിന്നും കെഎംആര്‍എലിന്റെ ഭാഗത്തുനിന്നും സര്‍ക്കാരിനുലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചശേഷമാണ്‌ ഉത്തരവിറക്കിയത്‌. 

LIVE NEWS - ONLINE

  • 1
    12 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    17 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    18 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    18 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    19 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    20 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    21 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു