Saturday, February 23rd, 2019

മെട്രോ റെയില്‍ ; തുരങ്കപ്പാതയുടെ രൂപരേഖക്ക് അംഗീകാരം

    കൊച്ചി: മെട്രോ റെയില്‍ മുട്ടം യാര്‍ഡിലേക്ക് നിര്‍മിക്കുന്ന തുരങ്കപ്പാതയുടെ രൂപരേഖക്ക് അംഗീകാരമായി. ഡി.എം.ആര്‍.സി.യാണ് രൂപരേഖ തയ്യാറാക്കിയത്. വേണ്ട തിരുത്തലുകള്‍ക്കായി കെ.എം.ആര്‍.എല്ലിന് രൂപരേഖ അയച്ചിരുന്നു. തിരുത്തലുകള്‍ പരിശോധിച്ച ശേഷമാണ് അംഗീകാരം നല്‍കിയത്. റെയില്‍വേ ട്രാക്കിനടിയിലൂടെ കടന്നുപോകുന്ന വിധത്തിലുള്ള അടിപ്പാതക്ക് സതേണ്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി വേണം. ഡി.എം.ആര്‍.സി. വിഭാവനം ചെയ്തിരിക്കുന്ന മുട്ടം അടിപ്പാത പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്ന വിധത്തില്‍ നിര്‍മിക്കും. കുന്നത്തേരി റോഡില്‍ നിന്ന് മടത്താഴം റോഡിലേക്ക് അപ്രോച്ച് റോഡ് നിര്‍മിച്ച് വീതി കൂട്ടിയാണ് … Continue reading "മെട്രോ റെയില്‍ ; തുരങ്കപ്പാതയുടെ രൂപരേഖക്ക് അംഗീകാരം"

Published On:Jan 7, 2014 | 10:06 am

Kochi Metro Tunnel Full

 

 
കൊച്ചി: മെട്രോ റെയില്‍ മുട്ടം യാര്‍ഡിലേക്ക് നിര്‍മിക്കുന്ന തുരങ്കപ്പാതയുടെ രൂപരേഖക്ക് അംഗീകാരമായി. ഡി.എം.ആര്‍.സി.യാണ് രൂപരേഖ തയ്യാറാക്കിയത്. വേണ്ട തിരുത്തലുകള്‍ക്കായി കെ.എം.ആര്‍.എല്ലിന് രൂപരേഖ അയച്ചിരുന്നു. തിരുത്തലുകള്‍ പരിശോധിച്ച ശേഷമാണ് അംഗീകാരം നല്‍കിയത്.
റെയില്‍വേ ട്രാക്കിനടിയിലൂടെ കടന്നുപോകുന്ന വിധത്തിലുള്ള അടിപ്പാതക്ക് സതേണ്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി വേണം. ഡി.എം.ആര്‍.സി. വിഭാവനം ചെയ്തിരിക്കുന്ന മുട്ടം അടിപ്പാത പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്ന വിധത്തില്‍ നിര്‍മിക്കും. കുന്നത്തേരി റോഡില്‍ നിന്ന് മടത്താഴം റോഡിലേക്ക് അപ്രോച്ച് റോഡ് നിര്‍മിച്ച് വീതി കൂട്ടിയാണ് അടിപ്പാത ഗുണപ്രദമാക്കുന്നത്. റെയില്‍വേയുടെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒരാഴ്ചക്കകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഡി.എം.ആര്‍.സി. വക്താക്കള്‍ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    3 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    4 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    5 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    7 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    7 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    9 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    11 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    12 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം