Wednesday, September 19th, 2018

കൊച്ചി മെട്രോ യാത്രക്ക് സ്മാര്‍ട്ട് കാര്‍ഡ്

          കൊച്ചി: ടിക്കറ്റിനുപുറമെ സ്മാര്‍ട്ട് കാര്‍ഡുപയോഗിച്ചള്ള പദ്ധതിക്ക് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനില്‍ തുടക്കമാകുന്നു. ടിക്കറ്റിനുപുറമെ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുപയോഗിക്കാം. ഇതിന്റെ ലോഞ്ചിങ് ഉടനെ നടത്തുമെന്ന് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. സ്മാര്‍ട്ട് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്(എസ്എന്‍സിഎംസി) എന്ന പേരിലാകുമിത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ ആയി ഉപയോഗിക്കാം. ഔട്ട്‌ലെറ്റ്കളില്‍ സാധനങ്ങള്‍ വാങ്ങാനും ഉപയോഗിക്കാം. രാജ്യത്ത് എവിടെയും യാത്രചെയ്യാന്‍ കഴിയുന്ന തരത്തിലുള്ളതാകും സ്മാര്‍ട്ട് കാര്‍ഡ്. നഗരകാര്യ വകുപ്പുമായി … Continue reading "കൊച്ചി മെട്രോ യാത്രക്ക് സ്മാര്‍ട്ട് കാര്‍ഡ്"

Published On:Feb 27, 2017 | 1:30 pm

KMRL SMART CARD FULL

 

 

 

 

 
കൊച്ചി: ടിക്കറ്റിനുപുറമെ സ്മാര്‍ട്ട് കാര്‍ഡുപയോഗിച്ചള്ള പദ്ധതിക്ക് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനില്‍ തുടക്കമാകുന്നു. ടിക്കറ്റിനുപുറമെ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുപയോഗിക്കാം. ഇതിന്റെ ലോഞ്ചിങ് ഉടനെ നടത്തുമെന്ന് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. സ്മാര്‍ട്ട് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്(എസ്എന്‍സിഎംസി) എന്ന പേരിലാകുമിത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ ആയി ഉപയോഗിക്കാം. ഔട്ട്‌ലെറ്റ്കളില്‍ സാധനങ്ങള്‍ വാങ്ങാനും ഉപയോഗിക്കാം. രാജ്യത്ത് എവിടെയും യാത്രചെയ്യാന്‍ കഴിയുന്ന തരത്തിലുള്ളതാകും സ്മാര്‍ട്ട് കാര്‍ഡ്. നഗരകാര്യ വകുപ്പുമായി ചേര്‍ന്നാകും മറ്റു സൌകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നത്. മൊബൈല്‍ ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇതിലൂടെ ഉപയോക്താവിന് വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, വെള്ളക്കരം എന്നിങ്ങനെ മറ്റു ബില്ലുകളും അടക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഓണ്‍ലൈനുമായി ബന്ധപ്പെടുത്തും. ഇതിനുള്ള പദ്ധതികള്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് സെവറല്‍ വാല്യു ആഡഡ് സര്‍വീസ് എന്ന പേരില്‍ പ്ലാറ്റ്‌ഫോമില്‍ സംവിധാനം ഉണ്ടാകും. ഡിജിറ്റല്‍ വെര്‍ഷന്‍ ഇവാലെറ്റ് എന്ന സംവിധാനവും ഉപയോഗിക്കാം. പ്ലാറ്റ്‌ഫോമിലെ കച്ചവടക്കാരില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇതിലൂടെ കഴിയും. മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ത്തന്നെ ഈ പദ്ധതിയും തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 2
    5 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 3
    7 mins ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 4
    1 hour ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 5
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 6
    13 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 7
    14 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 8
    17 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 9
    18 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി