Saturday, February 23rd, 2019

മെട്രോ ; ഫ്രഞ്ച് സംഘം കൊച്ചിയില്‍

    കൊച്ചി: മെട്രോക്കു വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ അവലോകനത്തിനായി ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുടെ അന്തിമ വിലയിരുത്തല്‍ സംഘം ഇന്ന് കൊച്ചിയിലെത്തും. പാരീസിലെ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എനര്‍ജി ഡിവിഷന്‍ മേധാവി അലെയ്ന്‍ റീസ്, പ്രൊജക്ട് മാനേജര്‍ സാവിയര്‍ ഹൊയാംഗ്, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഗൗതര്‍ കോളര്‍ എന്നിവരടങ്ങുന്ന സംഘം മൂന്നു ദിവസം കൊച്ചിയില്‍ തങ്ങി വിശദമായ വിലയിരുത്തലും വിവരശേഖരണവും നടത്തും. ബന്ധപ്പെട്ട ഏജന്‍സികളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം 19നാണ് സംഘം മടങ്ങുക. പദ്ധതിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും … Continue reading "മെട്രോ ; ഫ്രഞ്ച് സംഘം കൊച്ചിയില്‍"

Published On:Sep 17, 2013 | 11:29 am

Kochi Metro Station

 

 

കൊച്ചി: മെട്രോക്കു വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ അവലോകനത്തിനായി ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുടെ അന്തിമ വിലയിരുത്തല്‍ സംഘം ഇന്ന് കൊച്ചിയിലെത്തും. പാരീസിലെ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എനര്‍ജി ഡിവിഷന്‍ മേധാവി അലെയ്ന്‍ റീസ്, പ്രൊജക്ട് മാനേജര്‍ സാവിയര്‍ ഹൊയാംഗ്, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഗൗതര്‍ കോളര്‍ എന്നിവരടങ്ങുന്ന സംഘം മൂന്നു ദിവസം കൊച്ചിയില്‍ തങ്ങി വിശദമായ വിലയിരുത്തലും വിവരശേഖരണവും നടത്തും. ബന്ധപ്പെട്ട ഏജന്‍സികളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം 19നാണ് സംഘം മടങ്ങുക.
പദ്ധതിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും വിശദമായ അവലോകനവുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 1510 കോടി രൂപ വരെ വായ്പ നല്‍കാമെന്നു ഫ്രഞ്ച് സംഘം സമ്മതിച്ചിട്ടുണ്ട്. 20 വര്‍ഷത്തേക്കാണ് വായ്പ അനുവദിക്കുന്നത്. ഡിസംബറില്‍ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ വായ്പ സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നാണ് ഫ്രഞ്ച് സംഘം മെട്രോ അധികൃതരെ അറിയിച്ചിരിക്കുന്നത്. രണ്ടു ശതമാനമാണ് പലിശ നിരക്ക്. അഞ്ചു വര്‍ഷത്തെ മൊറട്ടോറിയവുമുണ്ട്. അന്താരാഷ്ട്ര ടെന്‍ഡര്‍ വഴി ജോലികള്‍ ഏല്‍പ്പിക്കണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാവും എഎഫ്ഡി വായ്പ നല്‍കുക.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    5 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    6 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    8 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    10 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    10 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം