Friday, April 26th, 2019

കൊച്ചി മെട്രോ; സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല: ഇ ശ്രീധരന്‍

    കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പദ്ധതിവൈകുമെന്ന് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ . സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതാണ് തടസം. അതുകൊണ്ട്പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍നിന്ന് പദ്ധതിക്ക് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ട്. എങ്കിലും ഉദ്ദേശിച്ച സമയത്ത് നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയാകില്ല. ഭാഗികമായെങ്കിലും മൂന്നു വര്‍ഷത്തിനകം കമ്മീഷന്‍ ചെയ്യാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നത്. അതിവേഗ റെയില്‍പ്പാത … Continue reading "കൊച്ചി മെട്രോ; സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല: ഇ ശ്രീധരന്‍"

Published On:Mar 4, 2014 | 10:55 am

Kochi Metro Station

 

 

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പദ്ധതിവൈകുമെന്ന് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ . സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതാണ് തടസം. അതുകൊണ്ട്പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍നിന്ന് പദ്ധതിക്ക് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ട്. എങ്കിലും ഉദ്ദേശിച്ച സമയത്ത് നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയാകില്ല. ഭാഗികമായെങ്കിലും മൂന്നു വര്‍ഷത്തിനകം കമ്മീഷന്‍ ചെയ്യാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നത്.
അതിവേഗ റെയില്‍പ്പാത കേരളത്തിന് അത്യാവശ്യമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതില്‍ താത്പര്യം കാണിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടക്കമുള്ളവയാണ് ഇതിനുപിന്നിലെന്ന് കരുതുന്നു. പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കണം. കേരളത്തില്‍ റോഡ് വീതികൂട്ടല്‍ ബുദ്ധിമുട്ടാണ്. സ്ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാവില്ല. വളരെ കുറച്ച് സ്ഥലംമാത്രം മതി എന്നതാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. അതിവേഗ റെയില്‍പ്പാതയില്ലാതെ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    18 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    20 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    20 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    21 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    21 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍