Wednesday, July 24th, 2019

കൊച്ചി മെട്രോ; സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഉപസമിതി

    കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഉപസമിതി രൂപവത്കരിച്ചു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കൊച്ചി മേയര്‍ ടോണി ചമ്മിണി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സമിതി. മെട്രോ നിര്‍മ്മാണം നടക്കുന്നതിനാല്‍ കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 150 ഹോംഗാര്‍ഡുകളെ ഉടന്‍ ഡ്യൂട്ടിയില്‍ നിയമിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷചയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. വൈറ്റിലപേട്ട റോഡ് സ്ഥലമേറ്റെടുത്ത് വീതി കൂട്ടുന്ന ചുമതല പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും. ഇതിന് … Continue reading "കൊച്ചി മെട്രോ; സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഉപസമിതി"

Published On:May 7, 2014 | 6:58 pm

Kochi Metro Station

 

 

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഉപസമിതി രൂപവത്കരിച്ചു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കൊച്ചി മേയര്‍ ടോണി ചമ്മിണി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സമിതി. മെട്രോ നിര്‍മ്മാണം നടക്കുന്നതിനാല്‍ കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 150 ഹോംഗാര്‍ഡുകളെ ഉടന്‍ ഡ്യൂട്ടിയില്‍ നിയമിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷചയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
വൈറ്റിലപേട്ട റോഡ് സ്ഥലമേറ്റെടുത്ത് വീതി കൂട്ടുന്ന ചുമതല പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും. ഇതിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് മുന്നിലെ 98 സെന്റ് ഭൂമിയും ഏറ്റെടുക്കും.

LIVE NEWS - ONLINE

  • 1
    5 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    8 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    23 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    48 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    51 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല