Wednesday, July 24th, 2019

കൊച്ചി മെട്രോ; ഇന്നു യോഗം ചേരും

      കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതി വൈകുമെന്ന ആശങ്ക നിലനില്‍ക്കേ പദ്ധതി നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു തിരുവനന്തപുരത്തു യോഗം ചേരും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ. ബാബു, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കു പുറമെ മെട്രോ കടന്നുപോകുന്ന മേഖലകളിലെ എംഎല്‍എമാര്‍, കൊച്ചി മേയര്‍, ജിസിഡിഎ ചെയര്‍മാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അടുത്ത വര്‍ഷം അവസാനത്തോടെ പരീക്ഷണ … Continue reading "കൊച്ചി മെട്രോ; ഇന്നു യോഗം ചേരും"

Published On:May 7, 2014 | 7:35 am

Kochi Metro Station

 

 

 

കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതി വൈകുമെന്ന ആശങ്ക നിലനില്‍ക്കേ പദ്ധതി നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു തിരുവനന്തപുരത്തു യോഗം ചേരും.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ. ബാബു, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കു പുറമെ മെട്രോ കടന്നുപോകുന്ന മേഖലകളിലെ എംഎല്‍എമാര്‍, കൊച്ചി മേയര്‍, ജിസിഡിഎ ചെയര്‍മാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അടുത്ത വര്‍ഷം അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മെട്രോ പൂര്‍ത്തിയാക്കാന്‍ ഏഴു മാസം കൂടി അധികം വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു. നിസാര കാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ മന്ത്രിതല ചര്‍ച്ച വേണ്ടിവരുന്നതായും അദ്ദേഹം പറഞ്ഞു. സ്ഥലമെടുപ്പു വൈകുന്നതും കോച്ചുകളുടെ ടെന്‍ഡര്‍ നടപടി നീണ്ടുപോയതുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സ്ഥലമെടുപ്പു തന്നെയാവും ഇന്നത്തെ യോഗത്തിന്റെ പ്രധാന അജന്‍ഡ. മെട്രോ നിര്‍മാണത്തെ തുടര്‍ന്നുള്ള രൂക്ഷമായ ഗതാഗതക്കുരുക്കും ചര്‍ച്ചാ വിഷയമാകും.
കലൂര്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ സെന്റ് ആല്‍ബര്‍ട്‌സ് ഗ്രൗണ്ടിന്റെ 98 സെന്റ് ഏറ്റെടുക്കുന്നതിലും എംജി റോഡില്‍ വ്യാപാരശാലയുടെ സ്ഥലമേറ്റെടുക്കലിലും കാര്യമായ പുരോഗതിയില്ല. ഇതാണ് ഡിഎംആര്‍സിയെ ചൊടിപ്പിച്ചത്. ഒന്‍പതു സ്‌റ്റേഷനുകള്‍ക്കു കൂടി സ്ഥലമെടുക്കണം. വൈറ്റില – പേട്ട റോഡ് വികസനം നടത്തേണ്ടത് പൊതുമരാമത്തു വകുപ്പാണ്. സ്ഥലമെടുക്കാന്‍ 220 കോടി രൂപ വേണ്ടിടത്ത് നല്‍കാമെന്നു സമ്മതിച്ചത് 70 കോടി മാത്രം. മുഴുവന്‍ സ്ഥലവും ഏറ്റെടുക്കാതെ തൃപ്പൂണിത്തുറയിലേക്കു മെട്രോ എത്തിക്കുമെന്ന വാഗ്ദാനം പാലിക്കാനാവില്ല.
മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി നഗരത്തിലെ ഏതാനും റോഡുകള്‍ കൂടി മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും. പച്ചാളം മേല്‍പ്പാലം നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിച്ചെങ്കിലും പണം അനുവദിച്ചിട്ടില്ല. ഇടപ്പള്ളി മേല്‍പ്പാലത്തിനു സ്ഥലമെടുപ്പും പൂര്‍ത്തിയാക്കാനുണ്ട്.

LIVE NEWS - ONLINE

 • 1
  3 mins ago

  തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

 • 2
  6 mins ago

  എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

 • 3
  21 mins ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

 • 4
  46 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 5
  49 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 6
  1 hour ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 7
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 8
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല