Saturday, January 19th, 2019

കൊച്ചിമെട്രോ; കോച്ചുകള്‍ക്കായി റീടെന്‍ഡര്‍

      കൊച്ചി: വിവാദമായ മാനദണ്ഡങ്ങള്‍ ഒഴിവാക്കി കൊച്ചി മെട്രോയുടെ കോച്ചുകള്‍ക്കായി വീണ്ടും ടെന്‍ഡര്‍. ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയാണ് 750 കോടി രൂപയുടെ റോളിങ് സ്‌റ്റോക്കിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. കമ്പനികളുടെ പങ്കാളിത്തം കുറവാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയത്. മാനദണ്ഡങ്ങളിലെ അപാകമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ആദ്യ ടെന്‍ഡറിനെതിരെ പ്രമുഖ കോച്ച് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനും ഡി.എം.ആര്‍.സി.ക്കും പരാതി നല്‍കിയിരുന്നു. അതേസമയം ആദ്യ ടെന്‍ഡര്‍ … Continue reading "കൊച്ചിമെട്രോ; കോച്ചുകള്‍ക്കായി റീടെന്‍ഡര്‍"

Published On:Mar 15, 2014 | 12:28 pm

Kochi Metro Station

 

 

 
കൊച്ചി: വിവാദമായ മാനദണ്ഡങ്ങള്‍ ഒഴിവാക്കി കൊച്ചി മെട്രോയുടെ കോച്ചുകള്‍ക്കായി വീണ്ടും ടെന്‍ഡര്‍. ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയാണ് 750 കോടി രൂപയുടെ റോളിങ് സ്‌റ്റോക്കിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
കമ്പനികളുടെ പങ്കാളിത്തം കുറവാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയത്. മാനദണ്ഡങ്ങളിലെ അപാകമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ആദ്യ ടെന്‍ഡറിനെതിരെ പ്രമുഖ കോച്ച് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനും ഡി.എം.ആര്‍.സി.ക്കും പരാതി നല്‍കിയിരുന്നു. അതേസമയം ആദ്യ ടെന്‍ഡര്‍ റദ്ദാക്കേണ്ടി വന്നതുമൂലം പദ്ധതി വൈകുമെന്ന് ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി മുന്‍പ് നിശ്ചയിച്ചതില്‍നിന്ന് മൂന്നുമുതല്‍ നാല് മാസം വരെ വൈകുമെന്നാണ് ഡി.എം.ആര്‍.സി.യുടെ വിലയിരുത്തല്‍.
കൊച്ചി മെട്രോയ്ക്കായി 75 കോച്ചുകളാണ് ആവശ്യമുള്ളത്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ കോച്ച് നിര്‍മാതാക്കളെയാണ് ടെന്‍ഡറില്‍ ഉദ്ദേശിക്കുന്നത്. മെയ് അഞ്ച് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഏപ്രില്‍ രണ്ടിന് ഡല്‍ഹിയിലെ ഡി.എം.ആര്‍.സി. ഓഫീസിലാണ് പ്രീ ബിഡ് യോഗം തീരുമാനിച്ചിരിക്കുന്നത്.
ടെന്‍ഡറില്‍ കോച്ചിന്റെ വീതി സംബന്ധിച്ച മാനദണ്ഡങ്ങളിലെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. കോച്ചിന്റെ വീതി സംബന്ധിച്ചാണ് ആദ്യം പരാതി ഉയര്‍ന്നത്. ഒരു പ്രത്യേക കമ്പനിയെ സഹായിക്കാനുദ്ദേശിച്ചാണ് ടെന്‍ഡറെന്നായിരുന്നു ആരോപണം. പ്രമുഖരായ കോച്ച് നിര്‍മാതാക്കളാണ് ടെന്‍ഡറിനെതിരെ ആദ്യം പരസ്യമായി രംഗത്തെത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രാലയം അന്വേഷണം നടത്തി. കൊച്ചിയിലുള്‍പ്പെടെ എത്തി തെളിവെടുപ്പും നടത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    10 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍