Sunday, April 21st, 2019

കൊച്ചി മെട്രോസര്‍വിസ് ട്രയലിന് തുടക്കം

    കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ചുള്ള സര്‍വിസ് ട്രയലിന് തുടക്കമായി. സര്‍വിസ് നടത്താന്‍ കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമീഷണറുടെ അന്തിമാനുമതി ലഭിച്ചതിന് പിന്നാലെയാണ് സര്‍വിസ് ട്രയല്‍ നടത്തുന്നത്. രാവിലെ ആറു മണിക്ക് ആലുവയില്‍ നിന്ന് രണ്ട് ട്രാക്കുകളിലാണ് ട്രയല്‍ നടത്തിയത്. സിഗ്‌നല്‍ സംവിധാനവും യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള അനൗണ്‍സ്‌മെന്റ് സംവിധാനവുമാണ് ട്രയലില്‍ ഉള്‍പ്പെടുന്നത്. ശേഷിക്കുന്ന അനുബന്ധ സംവിധാനങ്ങളുടെ പൂര്‍ത്തീകരണം, യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം എന്നിവയാണ് ഇനി നടക്കാനുള്ളതെന്ന് കൊച്ചി മെട്രോ … Continue reading "കൊച്ചി മെട്രോസര്‍വിസ് ട്രയലിന് തുടക്കം"

Published On:May 10, 2017 | 9:25 am

Kochi Metro Full 7171717

 

 
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ചുള്ള സര്‍വിസ് ട്രയലിന് തുടക്കമായി. സര്‍വിസ് നടത്താന്‍ കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമീഷണറുടെ അന്തിമാനുമതി ലഭിച്ചതിന് പിന്നാലെയാണ് സര്‍വിസ് ട്രയല്‍ നടത്തുന്നത്. രാവിലെ ആറു മണിക്ക് ആലുവയില്‍ നിന്ന് രണ്ട് ട്രാക്കുകളിലാണ് ട്രയല്‍ നടത്തിയത്. സിഗ്‌നല്‍ സംവിധാനവും യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള അനൗണ്‍സ്‌മെന്റ് സംവിധാനവുമാണ് ട്രയലില്‍ ഉള്‍പ്പെടുന്നത്. ശേഷിക്കുന്ന അനുബന്ധ സംവിധാനങ്ങളുടെ പൂര്‍ത്തീകരണം, യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം എന്നിവയാണ് ഇനി നടക്കാനുള്ളതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) അധികൃതര്‍ അറിയിച്ചു.
മെട്രോ സര്‍വീസിന്റെ ഉദ്ഘാടന തീയതി മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. അടുത്തമാസം ആദ്യം തന്നെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് മുമ്പ് കേരളത്തില്‍ എത്തുന്നുണ്ടെങ്കില്‍ ഈ മാസം അവസാനം നടക്കാനും സാധ്യതയുണ്ട്. ഈ മാസം പകുതിക്ക് ശേഷം എന്ന് വേണമെങ്കിലും ഉദ്ഘാടനം നടത്താവുന്ന വിധത്തിലാണ് ഒരുക്കം പുരോഗമിക്കുന്നത്.
ഇന്ന് സര്‍വിസ് ട്രയല്‍ തുടങ്ങിയെങ്കിലും പൂര്‍ണസജ്ജമായ സര്‍വിസിന്റെ രൂപത്തിലായിരിക്കില്ല. അനുബന്ധ സംവിധാനങ്ങളും സൗകര്യങ്ങളും പരീക്ഷണ കാലയളവില്‍ ഘട്ടംഘട്ടമായി ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സംവിധാനവും പൂര്‍ണമായും തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതുവരെ സര്‍വിസ് ട്രയല്‍ തുടരും. തുടര്‍ന്ന് സര്‍വിസുകളുടെ സമയക്രമം ഉള്‍പ്പെടുത്തി ഷെഡ്യൂള്‍ തയാറാക്കും. മൂന്നു കോച്ചുള്ള ആറു ട്രെയിനാകും തുടക്കത്തില്‍ സര്‍വിസ് നടത്തുക. രാവിലെ ആറു മുതല്‍ രാത്രി 11 വരെ 10 മിനിറ്റ് ഇടവിട്ടാകും സര്‍വിസ്. തിരക്ക് കുറവുള്ള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടന സജ്ജമായത്. ഇതിനിടയില്‍ 11 സ്‌റ്റേഷനുണ്ട്. മിനിമം നിരക്ക് 10 രൂപ. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പള്ളി വരെ 40 രൂപ എന്നിങ്ങനെയാണ് പ്രാഥമികമായി നിശ്ചയിച്ചിട്ടുള്ളത്.

LIVE NEWS - ONLINE

 • 1
  10 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  12 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  14 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  14 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  18 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  18 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  19 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  19 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  19 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു