Thursday, February 21st, 2019

കൊച്ചി വിമാനത്താവളത്തിന്‍ സുരക്ഷാ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട്‌

  കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിന്‍ ഏവിയേഷന്‍ സുരക്ഷാ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നു. ഫിബ്ര. ഒന്നിന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിമാനത്താവളത്തില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ഇത്തരം പരിശീലന പദ്ധതിക്ക് മുന്‍കയ്യെടുത്തത്. രണ്ടുകോടി രൂപയാണ് ചെലവ്. ആധുനിക പരിശീലന ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എക്‌സ്‌റേ സിമുലേറ്റര്‍, സ്‌ഫോടന മാതൃകാ കേന്ദ്രം, വായനശാല, ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. … Continue reading "കൊച്ചി വിമാനത്താവളത്തിന്‍ സുരക്ഷാ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട്‌"

Published On:Jan 22, 2014 | 10:38 am

Cochin International Airport Nedumbassery Full

 
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിന്‍ ഏവിയേഷന്‍ സുരക്ഷാ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നു. ഫിബ്ര. ഒന്നിന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വിമാനത്താവളത്തില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ്
ഇത്തരം പരിശീലന പദ്ധതിക്ക് മുന്‍കയ്യെടുത്തത്.
രണ്ടുകോടി രൂപയാണ് ചെലവ്. ആധുനിക പരിശീലന ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എക്‌സ്‌റേ സിമുലേറ്റര്‍, സ്‌ഫോടന മാതൃകാ കേന്ദ്രം, വായനശാല, ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഗൗരിശങ്കറിന്റെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ദ്ധ സംഘമാണ് പരിശീലകര്‍.
വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയ്ക്കുള്ള പരിശീലനത്തിനാണ് എക്‌സ്‌റേ സിമുലേറ്റര്‍ ഒരുക്കിയിട്ടുള്ളത്. ബാഗേജിനുള്ളില്‍ എന്താണുള്ളതെന്ന് മനസ്സിലാക്കാനും സ്‌ക്രീനില്‍ തെളിയുന്ന രൂപം കണ്ട് അപഗ്രഥിക്കാനും സിമുലേറ്റര്‍ സഹായിക്കും. ഇത്തരത്തില്‍ 21 സിമുലേറ്ററുകള്‍ ഇവിടെയുണ്ട്. സ്‌ഫോടക മാതൃകാകേന്ദ്രത്തില്‍ വിവിധതരത്തിലുള്ള സ്‌ഫോടനങ്ങളെക്കുറിച്ചും അവയിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചും വിശദമായി പഠിക്കാം.
വായനശാലയില്‍ പരിശീലന സിഡികളും അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐകാവോ) പരിശീലന സഹായികളും ലഭ്യമാണ്. ഏവിയേഷന്‍ സുരക്ഷാമേഖലയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന മിക്ക മികച്ച ജേര്‍ണലുകളും വായനശാലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പരിശീലനത്തിന്റെ ഓരോ ഘട്ടവും വിലയിരുത്താനും തെറ്റുകള്‍ തിരുത്താനും കമ്പ്യൂട്ടര്‍ അധിഷ്ഠിത അധ്യയനരീതി സഹായിക്കുന്നു.
സിയാലിന്റെ ഉപകമ്പനിയായ അക്കാദമിയിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കിയിട്ടുള്ളത്. ബി.സി.എ.എസ്സിന്റെ വിദഗ്ദ്ധര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിക്കുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
മംഗലാപുരം, കോഴിക്കോട്, കോയമ്പത്തൂര്‍, തിരുച്ചിറപ്പിള്ളി, മധുര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍