Wednesday, April 24th, 2019

പാലാ തേങ്ങി…സംസ്‌കാരം വൈകീട്ട് നാലിന്

സംസ്ഥാനത്ത് ഒരു നേതാവിനും ലഭിക്കാത്ത അന്ത്യോപചാരമാണ് കെ.എം.മാണിക്ക് ലഭിച്ചത്.

Published On:Apr 11, 2019 | 12:55 pm

കോട്ടയം: പാലായുടെ മാണി സാറിന് നാടിന്റെ പ്രണാമം. ഇന്ന് വൈകീട്ട് മൂന്നിന് കരിങ്ങോഴക്കല്‍ വീട്ടില്‍ സംസ്‌കാര ശുശ്രൂഷ ആരംഭിച്ച് നാലു മണിയോടെ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ അടക്കം ചെയ്യും. സംസ്ഥാന ബഹുമതികളോടെയാണ് അന്ത്യയാത്ര. പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മുനിസിപ്പില്‍ ടൗണ്‍ ഹാളില്‍ സജ്ജീകരിച്ചിരുന്ന പൊതുദര്‍ശനം ഒഴിവാക്കി ഇന്ന് രാവിലെ 7.15നാണ് മൃതശരീരം വീട്ടിലെത്തിച്ചത്. കെ.എം.മാണിയെ സ്‌നേഹിച്ച കുടിയേറ്റ കര്‍ഷകരും മലബാറില്‍ നിന്നുള്ള കര്‍ഷകരും ഉള്‍പ്പടെ പതിനായിരങ്ങള്‍ അപ്പോഴും കരിങ്ങോഴക്കല്‍ വീട്ടുവളപ്പിലും കൊട്ടാരമറ്റം മുതല്‍ വീടുവരെയുള്ള റോഡിലുമായി നിലയുറപ്പിട്ടുണ്ട്. ഇന്നലെ സന്ധ്യക്കു മുമ്പേ പാലായില്‍ എത്തിയവര്‍ പ്രിയനേതാവിന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാന്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് പുലരുവോളം കാത്തിരുന്നു.
സംസ്ഥാനത്ത് ഒരു നേതാവിനും ലഭിക്കാത്ത അന്ത്യോപചാരമാണ് കെ.എം.മാണിക്ക് ലഭിച്ചത്. പല സ്ഥലങ്ങളിലും തങ്ങളുടെ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തി. പലയിടങ്ങളിലും കൈകള്‍ കൂപ്പി വഴിയോരങ്ങളില്‍ നിന്ന അണികളുടെ പൊരിവെയിലത്തുള്ള കാഴ്ച മാണിസാറിനോടുള്ള ബഹുമാനമാണ് എടുത്തുകാട്ടിയത്. കൊച്ചിയില്‍ നിന്ന് 20 മണിക്കൂറിലധികം സമയമെടുത്താണ് വിലാപയാത്ര പാലായില്‍ എത്തിയത്. ജനംവഴിയില്‍ നിറഞ്ഞതോടെ പല സ്ഥലങ്ങളിലും വാഹനംകടന്നുപോവാന്‍ പോലീസിന് ഇടപെടേണ്ടതായി വന്നു.
തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി,ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ അന്ത്യോപചാരം ഏറ്റുവാങ്ങി കേരള കോണ്‍ഗ്രസ് പിറന്നുവീണ തിരുനക്കര മന്നം സ്മാരക വേദിയില്‍ ഇന്ന് വെളുപ്പിന് ഒരു മണിയോടെ എത്തിച്ചേര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. അല്‍പ്പസമയത്തിനുശേഷം മൃതദേഹം കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി.എഫ്.തോമസ് അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. കുടുത്തുരുത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും, വി.എസ്.അച്യുതാനന്ദനും കെ.എം.മാണിക്ക് അന്ത്യോപചാരമര്‍പ്പിച്ചു.
വീട്ടില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. കര്‍ദ്ദിനാള്‍ ക്ലീമ്മീസ് മാര്‍ ബസേലിയോസ് കാതോലിക്കാബാവയായിരിക്കും പള്ളിയിലെ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുക.

 

LIVE NEWS - ONLINE

 • 1
  59 mins ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  2 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  4 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  5 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  7 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  7 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  7 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  10 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  11 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം