Wednesday, April 24th, 2019

അതികായന്റെ വിടവാങ്ങല്‍

രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോഴാണ് കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ എം മാണിയുടെ വിടവാങ്ങല്‍. രാഷ്ട്രീയത്തില്‍ നിരവധി റെക്കൊര്‍ഡുകള്‍ക്ക് ഉടമയായ അദ്ദേഹത്തിന്റെ അന്ത്യം തികച്ചും അപ്രതീക്ഷിതമായിരുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം ഗുരുതര രോഗബാധിതനാണെന്ന കാര്യം സാധാരണക്കാര്‍ക്ക് അറിയില്ലായിരുന്നു. അതിനാല്‍ വിയോഗവാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കോണ്‍ഗ്രസിലൂടെ കേരളകോണ്‍ഗ്രസിന്റെ പരമോന്നത നേതവായി മാറിയ കെ എം മാണിയുടെ രാഷ്ടീയജീവിതം വിസ്മയം നിറഞ്ഞതായിരുന്നു. രാഷ്ട്രീയ കരുനീക്കങ്ങളുടെയും തന്ത്രങ്ങളുടെയും ചാണക്യന്‍. ഏറ്റവും കൂടുതല്‍ തവണ ബജറ്റ് … Continue reading "അതികായന്റെ വിടവാങ്ങല്‍"

Published On:Apr 10, 2019 | 1:44 pm

രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോഴാണ് കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ എം മാണിയുടെ വിടവാങ്ങല്‍. രാഷ്ട്രീയത്തില്‍ നിരവധി റെക്കൊര്‍ഡുകള്‍ക്ക് ഉടമയായ അദ്ദേഹത്തിന്റെ അന്ത്യം തികച്ചും അപ്രതീക്ഷിതമായിരുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം ഗുരുതര രോഗബാധിതനാണെന്ന കാര്യം സാധാരണക്കാര്‍ക്ക് അറിയില്ലായിരുന്നു. അതിനാല്‍ വിയോഗവാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്.
കോണ്‍ഗ്രസിലൂടെ കേരളകോണ്‍ഗ്രസിന്റെ പരമോന്നത നേതവായി മാറിയ കെ എം മാണിയുടെ രാഷ്ടീയജീവിതം വിസ്മയം നിറഞ്ഞതായിരുന്നു. രാഷ്ട്രീയ കരുനീക്കങ്ങളുടെയും തന്ത്രങ്ങളുടെയും ചാണക്യന്‍. ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച പ്രഗത്ഭനായ സംസ്ഥാന ധനമന്ത്രി. ബാര്‍ കോഴയാണ് അവസാനകാലത്ത് ആ തൂവെള്ള ഖദറുടുപ്പില്‍ കറ പിടിപ്പിച്ചത്. കേരളരാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ച ബാര്‍കോഴയുടെ വിധി വരും മുമ്പാണ് മാണിയുടെ ആകസ്മിക വിയോഗം.
മാണിയുടെ വിടവാങ്ങല്‍ ഏറ്റവും വലിയ നഷ്ടം സൃഷ്ടിക്കുന്നത് അദ്ദേഹം നയിച്ച കേരള കോണ്‍ഗ്രസിനാണ്. ലോക്‌സഭാ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ പരസ്പരം ഇടഞ്ഞുനില്‍ക്കുന്ന നേതാക്കള്‍ ഉയര്‍ത്തുന്ന കാറ്റും കോളും അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണി എങ്ങനെ തരണംചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. അധ്വാനവര്‍ഗ സിദ്ധാന്തം അടക്കം അവതരിപ്പിച്ച് പാര്‍ട്ടിക്ക് താത്വികമായ അടിത്തറ നല്‍കാന്‍ മാണി ശ്രമിച്ചിരുന്നു. വലതുപക്ഷത്ത് നിലയുറപ്പിക്കുമ്പോഴും ഇടതുപക്ഷവും എന്‍ഡിഎയുമായി ചര്‍ച്ച നടത്തി പുതിയ കരുനീക്കങ്ങള്‍ക്കും അദ്ദേഹം ശ്രമിച്ചിരുന്നു. ബാര്‍കോഴയുടെ പേരില്‍ യുഡിഎഫുമായി ഇടഞ്ഞ അദ്ദേഹത്തെ വീണ്ടും മുന്നണിയിലെത്തിച്ചത് ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രപരമായ ഇടപെടല്‍ മൂലമാണ്. പലപ്പോഴും മുന്നണിയില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ ലീഗും കേരള കോണ്‍ഗ്രസും ഒറ്റക്കെട്ടായിരുന്നു. അതുകൊണ്ട് തന്നെ മാണിയുടെ വിടവാങ്ങല്‍ ലീഗിനും കനത്ത നഷ്ടമായിരുന്നു.
54 വര്‍ഷം പാലായെ പ്രതിനിധീകരിച്ച് പാലയുടെ മാണിക്യം എന്നു പ്രസിദ്ധനായ കെ എം മാണി സ്വന്തം മണ്ഡലത്തോട് കാണിച്ച പ്രതിബദ്ധത ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറ്റ് ജനപ്രതിനിധികള്‍ ഓര്‍മിക്കേണ്ടതാണ്. മണ്ഡലത്തെ സ്വര്‍ഗമാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് മാണി നടപ്പാക്കിയത്.
ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ടവര്‍ക്ക് ചികിത്സാസഹായമായി നല്‍കുന്ന കാരുണ്യനിധി എന്ന മാതൃകാപരമായ പദ്ധതി മാണിയുടെ സ്വന്തം ആശയമാണ്. ഇക്കാലത്തിനിടെ പതിനായിരങ്ങള്‍ക്കാണ് ആ പദ്ധതി കൊണ്ട് ഗുണമുണ്ടായത്. അതുകൊണ്ട് തന്നെ എല്ലാവിധ വിവാദങ്ങള്‍ക്കും മേല്‍ കെ എം മാണിയുടെ നന്മ നിറഞ്ഞുനില്‍ക്കാന്‍ കാരുണ്യപദ്ധതി വഴിയൊരുക്കും.
കര്‍ഷകരുടെ പേരില്‍ ഊറ്റം കൊള്ളുന്ന പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ കര്‍ഷകര്‍ക്കായി നിരവധി പദ്ധതികളും അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനം കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതാണ്. റവന്യൂ അദാലത്ത്, കര്‍ഷകത്തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷന്‍, റബറിന് വിലസ്ഥിരതാ ഫണ്ട് തുടങ്ങിയവയും മാണി നടപ്പാക്കിയ ആശയങ്ങളാണ്.
കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിറഞ്ഞുനില്‍ക്കാന്‍ പാല കരിങ്ങോഴയ്ക്കല്‍ വീട്ടിലെ കുഞ്ഞുമാണി എന്ന മാണി സാര്‍ ഇനിയില്ല. എങ്കിലും രാഷ്ട്രീയകേരളം ഒരിക്കലും മറക്കാത്ത ലീഡറായി അദ്ദേഹത്തിന്റെ സ്മരണകള്‍ അസ്തമിക്കില്ല. രാഷ്ട്രീയ കേരളത്തിന്റെ ദിശനിര്‍ണയിച്ച ആ വലിയ നേതാവിന് ഞങ്ങളുടെ ആദരാഞ്ജലികള്‍.

LIVE NEWS - ONLINE

 • 1
  1 hour ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  2 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  5 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  5 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  7 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  7 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  7 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  10 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  11 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം