Tuesday, November 13th, 2018

പ്രശ്‌നങ്ങളുള്ളത് മാലിന്യ നിര്‍മാര്‍ജന മേഖലയില്‍: മന്ത്രി ശൈലജ

കണ്ണൂര്‍: ഹരിതകേരള മിഷന്‍ പദ്ധതി പ്രതീക്ഷിച്ചതുപോലെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മാലിന്യ നിര്‍മാര്‍ജനമേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്ലാനിംഗ് ഓഫീസില്‍ നടന്ന ഹരിത കേരളമിഷന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ത്രിതല പഞ്ചായത്തുകളിലെയും കോര്‍പ്പറേഷനുകളിലേയും മാലിന്യനിര്‍മാര്‍ജനം നല്ലരീതിയിലല്ല നടന്നത്. മാലിന്യം നിര്‍മാര്‍ജനത്തിന് എന്തെല്ലാം ചെയ്യണമെന്ന് കണ്ടെത്തേണ്ടത് വാര്‍ഡ് ശുചിത്വസമിതിയാണ്. ജില്ലയിലെ മാലിന്യം നീക്കം ചെയ്യാന്‍ മൈക്രോപ്ലാന്‍ തയ്യാറായി വരികയാണ്. വീടുകളുടെ പുറത്ത് മാത്രമല്ല അകത്തും സ്‌ക്വാഡുകള്‍ പരിശോധന നടത്തണം. വൃത്തിയില്ലാത്ത വീടുകള്‍ക്ക് … Continue reading "പ്രശ്‌നങ്ങളുള്ളത് മാലിന്യ നിര്‍മാര്‍ജന മേഖലയില്‍: മന്ത്രി ശൈലജ"

Published On:Jul 15, 2017 | 1:02 pm

കണ്ണൂര്‍: ഹരിതകേരള മിഷന്‍ പദ്ധതി പ്രതീക്ഷിച്ചതുപോലെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മാലിന്യ നിര്‍മാര്‍ജനമേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്ലാനിംഗ് ഓഫീസില്‍ നടന്ന ഹരിത കേരളമിഷന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ത്രിതല പഞ്ചായത്തുകളിലെയും കോര്‍പ്പറേഷനുകളിലേയും മാലിന്യനിര്‍മാര്‍ജനം നല്ലരീതിയിലല്ല നടന്നത്. മാലിന്യം നിര്‍മാര്‍ജനത്തിന് എന്തെല്ലാം ചെയ്യണമെന്ന് കണ്ടെത്തേണ്ടത് വാര്‍ഡ് ശുചിത്വസമിതിയാണ്. ജില്ലയിലെ മാലിന്യം നീക്കം ചെയ്യാന്‍ മൈക്രോപ്ലാന്‍ തയ്യാറായി വരികയാണ്.
വീടുകളുടെ പുറത്ത് മാത്രമല്ല അകത്തും സ്‌ക്വാഡുകള്‍ പരിശോധന നടത്തണം. വൃത്തിയില്ലാത്ത വീടുകള്‍ക്ക് ഫൈന്‍ ഈടാക്കുകയും നഗരത്തിലെ മാലിന്യനിര്‍മാര്‍ജനത്തിന് പി ഡബ്ല്യുഡിയും കോര്‍പ്പറേഷനും സഹകരിക്കണമെന്നും ഓടകള്‍ വൃത്തിയാക്കാനും ഫ്‌ളാറ്റുകള്‍ മാലിന്യമുക്തമാണോയെന്ന് പരിശോധിക്കാനും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എമാരായ ജയിംസ്മാത്യു, ടി വി രാജേഷ്, കലക്ടര്‍ മീര്‍മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മേയര്‍ ഇ പി ലത തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

LIVE NEWS - ONLINE

  • 1
    9 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 2
    21 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 3
    26 mins ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 4
    2 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി

  • 5
    14 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 6
    15 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 7
    17 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 8
    20 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 9
    21 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു