Thursday, April 26th, 2018

ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാവാം: മന്ത്രി ശൈലജ

ഒരുപാട് പേര്‍ക്ക് സഹായകമാകുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയെ ഡോക്ടര്‍മാര്‍ തകര്‍ക്കരുത്.

Published On:Apr 16, 2018 | 11:59 am

തിരു: ഒരു മുന്നറിയിപ്പുമില്ലാതെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരം അവസാനിപ്പിച്ച ശേഷമേ ഡോക്ടര്‍മാരുമായി ചര്‍ച്ചയുള്ളൂവെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. അന്യയമായി പണിമുടക്ക് നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികളെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരുപാട് പേര്‍ക്ക് സഹായകമാകുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയെ ഡോക്ടര്‍മാര്‍ തകര്‍ക്കരുത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച ശേഷമാണ് പദ്ധതി നടപ്പാക്കിയത്. ഡോക്ടര്‍മാരോട് കൂടി ആലോചിക്കുകയും ചെയ്തിരുന്നു. ഒ.പി സമയം ഉച്ചക്ക് രണ്ടു മുതല്‍ ആറ് മണി വരെ ആക്കിയത് ആരെയും ദ്രോഹിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന് മുമ്പ് നോട്ടീസ് നല്‍കണമായിരുന്നു. അതിന് പോലും തയ്യാറാവാതെ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത് ശരിയല്ല. പ്രൊബേഷന്‍ കാലയളവിലുള്ള ഡോക്ടര്‍മാരെ സമരത്തിന് നിര്‍ബന്ധിക്കരുത്. പ്രൊബേഷന്‍ സമയത്ത് സമരം ചെയ്യുന്നവരെ പിരിച്ചുവിടാന്‍ കേരള സര്‍വീസ് ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. സര്‍ക്കാര്‍ ആരോടും യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ഏത് പ്രശ്‌നവും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും ശൈലജ വ്യക്തമാക്കി.
നോട്ടീസ് തരാതെ സമരം നടത്തുന്നവരോട് ചര്‍ച്ച നടത്തേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗവും തീരുമാനമെടുത്തു.ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒയുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ സ്ഥലംമാറ്റിക്കൊണ്ട് കടുത്ത നടപടികളിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്. ഡോ. റൗഫ്, ഡോ. ജിതേഷ് എന്നിവര്‍ക്കാണ് സഥലം മാറ്റം.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    14 hours ago

    ഇന്ധന വില കുറക്കണം

  • 5
    15 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    16 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു