Tuesday, September 25th, 2018

യെച്ചൂരിയുടേത് അവസരവാദം: കെകെ രാഗേഷ്

യെച്ചൂരിക്ക് നിരാശയാണ്. നിരാശയില്‍ നിന്നാണ് ബദല്‍ നീക്കങ്ങള്‍ ഉണ്ടായത്.

Published On:Apr 20, 2018 | 12:49 pm

ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത് അടവ് നയമല്ല അവസരവാദമാണെന്ന് കെ.കെ രാഗേഷ് എംപി. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നും രാഗേഷ് പറഞ്ഞു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യെച്ചൂരിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഗേഷ് ചര്‍ച്ചയില്‍ ഉയര്‍ത്തിയത്.
യെച്ചൂരിക്ക് നിരാശയാണ്. നിരാശയില്‍ നിന്നാണ് ബദല്‍ നീക്കങ്ങള്‍ ഉണ്ടായത്. കോണ്‍ഗ്രസിനായി പിന്‍വാതില്‍ തുറന്നിട്ടാണ് യെച്ചൂരിയുടെ പ്രവൃത്തി. കേന്ദ്ര കമ്മിറ്റിയില്‍ തീര്‍ക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ് വരെ വലിച്ചിഴക്കേണ്ടിയിരുന്നില്ലെന്നും രാഗേഷ് ചൂണ്ടാക്കാട്ടി. കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ കേരളത്തിനുള്ള അംഗങ്ങളുടെ ചര്‍ച്ച പൂര്‍ത്തിയായി.
രാഷ്ട്രീയ രേഖ സംബന്ധിച്ച ഇതുവരെ 43 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ കേരള ഘടകം ഒറ്റക്കെട്ടായി കാരാട്ടിന് പിന്നില്‍ അണി നിരന്നപ്പോള്‍ ബംഗാള്‍ ഘടകത്തില്‍ നിന്ന് സംസാരിച്ച പ്രതിനിധികളിലൊരാള്‍ കോണ്‍ഗ്രസ് ബന്ധത്തെ തള്ളി പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെ പിന്താങ്ങി. കേരളത്തില്‍ നിന്ന് സംസാരിച്ച പി. രാജീവും കെ.എന്‍. ബാലഗോപാലും കോണ്‍ഗ്രസ് ബന്ധത്തെ നിശിതമായി എതിര്‍ത്തിരുന്നു.
10 സംസ്ഥാന ഘടകങ്ങളില്‍ നിന്നുള്ളവര്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ധാരണയോ വേണ്ടെന്ന് ആഹ്വാനം ചെയ്യുന്ന കരട് രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍, ആറ് സംസ്ഥാന ഘടകങ്ങളില്‍ നിന്ന് സംസാരിച്ചവര്‍ മാത്രമേ സീതാറാം യെച്ചൂരി പിന്തുണക്കുന്ന കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷ അഭിപ്രായത്തെ പിന്തുണച്ചുള്ളൂ.
കേരളം, ത്രിപുര, ഹരിയാന, ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, കര്‍ണാടക, അസം, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് കാരാട്ട് പക്ഷത്തിന്റെ നിലപാടിനെ പിന്താങ്ങിയത്. ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് പ്രതിനിധികളാണ് യെച്ചൂരിയുടെ അഭിപ്രായത്തെ പിന്താങ്ങിയത്. ഛത്തിസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് പക്ഷത്തോടും ചേര്‍ന്നില്ല.

LIVE NEWS - ONLINE

  • 1
    7 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    9 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    10 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    13 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    14 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    15 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    15 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    16 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    16 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു