Monday, November 19th, 2018

എളുപ്പമുള്ളതും, രുചിയുള്ളതുമായ പാചകത്തിനായി ചില വിദ്യകള്‍

നല്ല കരുകരുപ്പായ പൂരിയുണ്ടാക്കാന്‍ ഗോതമ്പു മാവില്‍ അല്‍പം റവ ചേര്‍ത്തു കുഴച്ചാല്‍ മതിയാകും

Published On:Mar 22, 2018 | 9:43 am

അടുക്കളയിലെ ജോലികള്‍ എളുപ്പമാക്കുക, രുചികരമായ ഭക്ഷണം പാകം ചെയ്യുക എന്നിവ വീട്ടമ്മമാരുടെ ആഗ്രഹമാണ്. എന്നാല്‍ ഇവ രണ്ടും എളുപ്പത്തില്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇതിനൊക്കെ ചില പൊടിക്കൈകളുണ്ട്. ഇത് അടുക്കളയിലെ ജോലികള്‍ എളുപ്പമാക്കുന്നു, ഭക്ഷണം രുചിയുള്ളതുമാക്കുന്നു.
നല്ല കരുകരുപ്പായ പൂരിയുണ്ടാക്കാന്‍ ഗോതമ്പു മാവില്‍ അല്‍പം റവ ചേര്‍ത്തു കുഴച്ചാല്‍ മതിയാകും. മൃദുവായ പൂരിയാണു വേണ്ടതെങ്കില്‍ ഇതില്‍ അള്‍പം കോണ്‍ഫ്ളോര്‍ ചേര്‍ത്തുണ്ടാക്കാം. തേങ്ങാവെള്ളത്തിലോ ഇളനീരിലോ പഞ്ചസാരയിട്ട് അഞ്ചാറു മണിക്കൂര്‍ വയ്ക്കുക. ഈ വെള്ളം ഉപയോഗിച്ച് വെള്ളപ്പത്തിനുളള മാവു തയ്യാറാക്കാം. അപ്പത്തിന് കൂടുതല്‍ മാര്‍ദ്ദവം കിട്ടും. ഇതുപോലെ ഇതിനരയ്ക്കുന്ന അരിയില്‍ അല്‍പം ഉലുവയും ലേശം ഉഴുന്നും ചേര്‍ക്കുന്നതും മാര്‍ദവവും ആരോഗ്യഗുണവും വര്‍ദ്ധിപ്പിയ്ക്കും.
ബ്രഡ് എളുപ്പം കേടാകാതിരിയ്ക്കാന്‍ സെലറിയുടെ തണ്ട് കൂടെ വച്ച് ഒരു പ്ലാസ്ററിക് ബാഗില്‍ ഇത് സൂക്ഷിയ്ക്കാം. അച്ചാറുഭരണിയില്‍ പൂപ്പല്‍ വരാതിരിക്കാന്‍ കടുകെണ്ണയും ഉപ്പും കലര്‍ത്തി ഭരണിയുടെ പുറത്തു പുരട്ടിയാല്‍ മതിയാകും. ഉടച്ച തേങ്ങ ഉപ്പുവെള്ളത്തില്‍ അല്‍പനേരം ഇട്ടുവച്ച് പിന്നീട് ഫ്രിഡ്ജില്‍ വച്ചാല്‍ കൂടുതല്‍ കാലം കേടാകാതിരിക്കും.
ഭക്ഷണമുണ്ടാക്കുമ്പോള്‍ ഇത് കരിഞ്ഞ് അടിയില്‍ പിടിച്ചാല്‍ സോപ്പുപയോഗിച്ചു വൃത്തിയാക്കാന്‍ സാധിക്കാറില്ല. പകരം അല്‍പം വിനെഗര്‍ ഇതില്‍ ഒഴിച്ചു തിളപ്പിയ്ക്കുക. ഇത് വാങ്ങി അല്‍പസമയം കഴിയുമ്പോള്‍ കഴുകി വൃത്തിയാക്കാം. പാത്രം പെട്ടെന്നു വൃത്തിയാകും.

LIVE NEWS - ONLINE

  • 1
    9 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    10 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    ശബരിമല കത്തിക്കരുത്

  • 5
    16 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    18 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    18 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’