Saturday, January 19th, 2019

ചോറ് അധികം വെന്ത് പോയാല്‍ അല്‍പം വെള്ളവും നെയ്യും ചേര്‍ക്കാം

കറിയില്‍ ഉപ്പും മുളകും കൂടുന്നതും ചോറിന് വേവ് കൂടുന്നതും എല്ലാം വീട്ടമ്മമാരെ സംബന്ധിച്ച് പ്രശ്നമാണ്

Published On:Jan 2, 2019 | 9:59 am

കറിയില്‍ ഉപ്പും മുളകും കൂടുന്നതും ചോറിന് വേവ് കൂടുന്നതും എല്ലാം വീട്ടമ്മമാരെ സംബന്ധിച്ച് പ്രശ്നമാണ്. തിരക്കിട്ട് പണികള്‍ തീര്‍ക്കുമ്പോഴായിരിക്കും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നതും. ഇത്തരത്തിലുള്ള പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ചോറ് വെന്ത് പോയാല്‍
ചോറ് അധികം വെന്ത് പോയാല്‍ അതില്‍ അല്‍പം വെള്ളവും നെയ്യും ഒഴിച്ച് അനക്കാതെ കുറച്ച് സമയം വെക്കുക. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞ് പരന്ന പാത്രത്തില്‍ നിരത്തി വെക്കുക. അല്‍പസമയം കഴിഞ്ഞാല്‍ ഇത് വേവ് കുറഞ്ഞ് സാധാരണ അവസ്ഥയിലേക്ക് എത്തുന്നു.
കറിയില്‍ മഞ്ഞള്‍ കൂടിയാല്‍
കറിയില്‍ മഞ്ഞളും മുളകും കൂടിയാല്‍അതിനും പരിഹാരമുണ്ട്. ഒരു വെള്ളത്തുണിയില്‍ അല്‍പം ചോറ് കിഴികെട്ടി കറിയില്‍ ഇട്ടാല്‍ മതി. അധികമുള്ള മഞ്ഞളിനെ ഇതിലൂടെ നമുക്ക് പുറത്തെത്തിക്കാം.
ചേന ചൊറിയാതിരിക്കാന്‍
ചേന ചൊറിയാതിരിക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പുളി. പുളി വെള്ളത്തില്‍ കഴുകി ചേന കറി വെച്ചാല്‍ കൈ ചൊറിയാതിരിക്കുന്നു. മാത്രമല്ല നല്ലതു പോലെ ചേന വേവുകയും ചെയ്യുന്നു.
കറിയില്‍ എരിവ് കൂടിയാല്‍
കറിയില്‍ എരിവ് കൂടിയാല്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ മതി. ഇത് അധികമുള്ള എരിവിനെ കുറക്കുന്നു. മാത്രമല്ല കറിക്ക് സ്വാദ് നല്‍കുകയും ചെയ്യുന്നു.
കാബേജിന്റെ ദുര്‍ഗന്ധം മാറ്റാന്‍
കാബേജിന്റെ മണം ഇഷ്ടമാവില്ല. എന്നാല്‍ കറി വെക്കുമ്പോള്‍ ഈ മണം മാറ്റുന്നതിനായി ഒരു ചെറിയ കഷ്ണം റൊട്ടി പൊടിച്ച് ചേര്‍ക്കാം. ഇത് കാബേജിന്റെ മണം ഇല്ലാതാക്കുന്നു.

LIVE NEWS - ONLINE

  • 1
    31 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    42 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം