Wednesday, February 20th, 2019

അടുക്കളയിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചില പൊടിക്കൈകള്‍

ചോറ് വേവ് കൂടിയാല്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്താല്‍ മതിയാകും

Published On:Nov 23, 2017 | 11:27 am

വീട്ടുജോലികളെല്ലാം എളുപ്പം തീര്‍ത്ത് ഇരിക്കാനാണ് വീട്ടമ്മമാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് ഒരിക്കലും സാധിക്കാറില്ല എന്നതാണ് സത്യം. എല്ലാ പണികളും തീര്‍ത്ത് വരുമ്പോഴേക്കും സമയം ഒരുപാടാകും. പണിത്തിരക്കില്‍ പലപ്പോഴും അടുക്കളയില്‍ ഒരു മേളം തന്നെയായിരിക്കും. വെച്ച സാധനങ്ങള്‍ കാണുന്നില്ല, ചോറ് അതികം വെന്തു പോയി, അടുക്കളയില്‍ മുഴുവനും പച്ചക്കറികളുടെയും, മറ്റുള്ളവയുടെ നാറ്റം. വീട്ടമ്മമാരുടെ ഇങ്ങനെയുള്ള പരാതികളും. എന്നാല്‍ ഇനി അടുക്കജോലികള്‍ എളുപ്പമാക്കാം. അതിനായി ചില പൊടിക്കൈകള്‍ ഇതാ…
ചോറില്‍ വേവ് കൂടിയെന്നത് വീട്ടമ്മമാരുടെ സ്ഥിരം പരാതിയാണ്. ഈ പ്രശ്‌നങ്ങള്‍ കാരണം പലരും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യും. എന്നാല്‍ ഇതിനും പരിഹാരമുണ്ട്. ഇനി ചോറ് വേവ് കൂടിയാല്‍ അതില്‍ അല്‍പം നാരങ്ങ നീര് തളിച്ചാല്‍ മതി. ഇത് ചോറ് വേവ് കൂടുന്നതിന് പരിഹാരം നല്‍കും. മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞു പോകുന്നത് മറ്റൊരു പ്രശ്‌നമാണ്, അതിനും പരിഹാരമുണ്ട്. മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ മുട്ട അടിച്ച് അത് മീനിന്റെ മുകളില്‍ പുരട്ടി അത് എണ്ണയില്‍ വറുത്തെടുക്കാവുന്നതാണ്. അല്ലെങ്കില്‍ ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താലും മതി. ഉള്ളിയുടെ മണം പലര്‍ക്കും ഇഷ്ടമില്ലാത്തതാണ്. എന്നാല്‍ നാരങ്ങത്തൊലി കൊണ്ട് ഉരസിയാല്‍ ഉള്ളിമണം ഇല്ലാതാക്കുന്നു. പാചകത്തിന് എടുക്കുമ്പോഴാകും പലപ്പോഴും പച്ചമുളക് ചീത്തയായി കാണുക. എന്നാല്‍ പച്ചമുളക് ചീത്തയാവാതിരിക്കാനും പൊടിക്കൈകള്‍ ഉണ്ട്. പച്ചമുളക് ചീഞ്ഞ് പോവാതിരിക്കാന്‍ അതിന്റെ ഞെട്ട് കളഞ്ഞ് ഒരു പോളിത്തീന്‍ കവറിലിട്ട് വെച്ചാല്‍ മതി. നല്ല സോഫ്റ്റായ ഇഡലി ഇഷ്ടപെടുന്നവരാണ് നമ്മള്‍. അതിനാല്‍ ചോറ് കൂട്ടിയും, തലേ ദിവസം മുതല്‍ അരച്ച് വയ്ക്കുകയും ചെയ്യുന്നു. എന്നിട്ടും സോഫ്റ്റ് ആകുന്നില്ല എന്ന പരാതിയാണ് വീട്ടമ്മമാര്‍ക്ക്. എന്നാല്‍ അരി അരക്കുമ്പോള്‍ അല്‍പം അവല്‍ ചേര്‍ക്കുന്നത് ഇഡ്ഡലിക്ക് മയവും രുചിയും വര്‍ദ്ധിപ്പിക്കുന്നതാണ്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു