Friday, April 19th, 2019

അടുക്കളയിലെ ദുര്‍ഗന്ധം അകറ്റാന്‍…

ഫ്രിഡ്ജില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നാരങ്ങ വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്

Published On:Feb 17, 2018 | 10:01 am

മത്സ്യം, പച്ചക്കറി, എന്നിവയുടെ മണം അടുക്കളയില്‍ ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. പാചകം ചെയ്ത് മാറിയതിന് ശേഷവും അടുക്കളിയില്‍ തങ്ങി നില്‍ക്കുന്ന പലതരം ഗന്ധങ്ങളില്‍ നിന്നും രക്ഷനേടന്‍ എന്ത് ചെയ്യാണം എന്നറിയാതെ പലപ്പോഴും വീട്ടമ്മമാര്‍ ബുദ്ധിമുട്ടാറുണ്ട്. അടുക്കളയില്‍ മാത്രമല്ല വീടിനകം പൂര്‍ണമായും ദുര്‍ഗന്ധമുണ്ടാക്കാന്‍ ഇത് കാരണമാവുന്നു. എന്നാല്‍ ഈ ദുര്‍ഗന്ധത്തെ തുരത്താനുള്ള എളുപ്പ വഴികളുണ്ട്.
വീടിനുള്ളിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന ഏറ്റവും നല്ല വസ്തു സുഗന്ധവ്യജ്ഞനങ്ങളാണ്. ഇതിനായി ഇവ അടങ്ങിയ സുഗന്ധക്കോപ്പ് വീട്ടില്‍ സൂക്ഷിക്കാവുന്നത് നല്ലതാണ്. അടുക്കളയിലെ ദുര്‍ഗന്ധം അകറ്റാന്‍ വിനാഗിരി സഹായിക്കും. അല്‍പം വെളുത്ത വിനാഗിരി അടുക്കളയില്‍ വയ്ക്കുക. ഒപ്പം ഒരു പാത്രത്തില്‍ അല്പം കറുവപ്പട്ടയും കൂടി വയക്കുക. വീട്ടിലെയും അടുക്കളയിലെയും ദുര്‍ഗന്ധങ്ങള്‍ അകറ്റാന്‍ ഇവ രണ്ടും സഹായിക്കും.
ഫ്രിഡ്ജില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നാരങ്ങ വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. അല്‍പം നാരങ്ങ വെള്ളം ഒരു പാത്രത്തിലെടുത്ത് 10 മിനുട്ട് നേരം ഫ്രിഡ്ജില്‍ വയ്ക്കുക. വെള്ളം എടുത്ത് മാറ്റുന്നതോടെ ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം മാറികിട്ടും. പാചകം ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ എത്തുന്ന ആസിഡുകളെ ബേക്കിങ് സോഡ ആഗീരണം ചെയ്യും. അടുക്കളിയിലെ കരിഞ്ഞ മണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായിക്കും.
മത്സ്യം കഴിച്ച് കഴിഞ്ഞാല്‍ വിരലുകളില്‍ അതിന്റെ മണം തങ്ങി നില്‍ക്കുക പതിവാണ്. എന്നാല്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് മുമ്പ് വിരലുകളിലും കൈപ്പത്തിയിലും അല്‍പം പഞ്ചസാര തേച്ചു നോക്കൂ. കൈവിരലുകളിലെ മീന്‍ മണം നീക്കം ചെയ്യാന്‍ പഞ്ചസാര സഹായിക്കും.

LIVE NEWS - ONLINE

  • 1
    46 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    1 hour ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    4 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    4 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    5 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച