പാക് നടി വെടിയേറ്റ് മരിച്ചു

Published:November 26, 2016

kismat-baig-full

 

 

 

 

ഇസ്‌ലാമാബാദ്:പ്രമുഖ പാക് നാടക നടി കിസ്മത് ബേഗ് ലാഹോറില്‍ വെടിയേറ്റു മരിച്ചു. കഴിഞ്ഞദിവസം ഒരു പരിപാടി കഴിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലും കാറിലുമായി വന്ന അജ്ഞാതരായ തോക്കുധാരികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഇവര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു.
വെടിയേറ്റ് വീണ നടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശരീരത്തില്‍ നിന്നും അനിയന്ത്രിതമായി രക്തം വാര്‍ന്നു പോയതാണ് മരണകാരണം. ആക്രമണത്തില്‍ നടിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് അത്ര ഗുരുതരമല്ല. സംഭവം വളരെ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്നും നടി പരിപാടി കഴിഞ്ഞ് സ്‌റ്റേജ് വിട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും പോലീസ് പറയുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.