കിംഗ് ഖാന്റെ റഈസ് ട്രെയിലര്‍ പുറത്തിറങ്ങി

Published:December 8, 2016

raees-bollywood-movie-sharukh-khan-full

 

 

 

 

ഷാറൂഖ് ഖാന്‍ അധോലോക ചക്രവവര്‍ത്തിയായി എത്തുന്ന റഈസിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന് ഷാറൂഖ് പ്രേമികളുടെ പ്രതീക്ഷ. ബോളീവുഡിന്റെ ഹോട്ട് ഗേള്‍ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സിന്റെ ചെറിയ ഒരു ഭാഗവും ട്രെയിലറിലുണ്ട്.
പുറത്ത് വന്ന സൂചനകള്‍ അനുസരിച്ച് മുംബയ് നഗരത്തെ അടക്കി ഭരിച്ച റഈസ് എന്ന അധോലോക ചക്രവര്‍ത്തിയായാണ് ഷാരൂഖ് സിനിമയിലെത്തുന്നത്. ഇയാളെ പിടിക്കാനെത്തുന്ന പോലീസുകാരനായി നവാസുദ്ദീന്‍ സിദ്ദീഖിയും എത്തുന്നു. ഷാരൂഖിന്റെ നായികയായി പാക് നടി മഹീറാ ഖാന്‍ ആണ് ചിത്രത്തില്‍ വേഷമിടുന്നത്.
ഷാരൂഖിന്റെ ഡിയര്‍ സിന്ദഗി തിയറ്ററുകളില്‍ തകര്‍ത്തോടുന്നതിനിടെയാണ് താരത്തിന്റെ പുതിയ ചിത്രം പുറത്ത് വരുന്നത്. അടുത്ത വര്‍ഷം ജനുവരി 25നാണ് സിനിമയുടെ റിലീസ് പ്രതീക്ഷിച്ചിരിക്കുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.