Friday, July 19th, 2019

കിം ജോങ്; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു

        സോള്‍: പ്രതിഷേധത്തെ വകെവക്കാതെ ഉത്തരകൊറിയ ഇന്നലെ വീണ്ടും രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. വ്യാഴാഴ്ച പരീക്ഷിച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ 500 കിലോമീറ്റര്‍ സഞ്ചരിച്ചു കടലില്‍ പതിക്കുകയായിരുന്നു. ഇതിനെതിരെ ജപ്പാന്‍ ബെയ്ജിങ്ങിലെ ഉത്തരകൊറിയയുടെ നയതന്ത്രകാര്യാലയത്തെ പ്രതിഷേധം അറിയിച്ചു. റഷ്യയുടെ സ്‌കഡ് മിസൈലുകളെ അനുസ്മരിപ്പിക്കുന്ന ഈ മിസൈലുകളുടെ വിക്ഷേപണം യുഎന്‍ രക്ഷാസമിതി പ്രമേയങ്ങളുടെ അന്തസ്സത്തയ്ക്ക് എതിരാണെന്നു ദക്ഷിണകൊറിയ ആരോപിച്ചു. ഇതിനിടെ, കൊറിയയിലെ സാഹചര്യം വളരെ സങ്കീര്‍ണമാണെന്നു ചൈന അഭിപ്രായപ്പെട്ടു. ഇരുവിഭാഗങ്ങളും പ്രകോപനപരമായ വാക്കുകളും … Continue reading "കിം ജോങ്; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു"

Published On:Mar 11, 2016 | 7:30 am

Kim Jong-un Full Image 78999

 

 

 

 
സോള്‍: പ്രതിഷേധത്തെ വകെവക്കാതെ ഉത്തരകൊറിയ ഇന്നലെ വീണ്ടും രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. വ്യാഴാഴ്ച പരീക്ഷിച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ 500 കിലോമീറ്റര്‍ സഞ്ചരിച്ചു കടലില്‍ പതിക്കുകയായിരുന്നു. ഇതിനെതിരെ ജപ്പാന്‍ ബെയ്ജിങ്ങിലെ ഉത്തരകൊറിയയുടെ നയതന്ത്രകാര്യാലയത്തെ പ്രതിഷേധം അറിയിച്ചു. റഷ്യയുടെ സ്‌കഡ് മിസൈലുകളെ അനുസ്മരിപ്പിക്കുന്ന ഈ മിസൈലുകളുടെ വിക്ഷേപണം യുഎന്‍ രക്ഷാസമിതി പ്രമേയങ്ങളുടെ അന്തസ്സത്തയ്ക്ക് എതിരാണെന്നു ദക്ഷിണകൊറിയ ആരോപിച്ചു. ഇതിനിടെ, കൊറിയയിലെ സാഹചര്യം വളരെ സങ്കീര്‍ണമാണെന്നു ചൈന അഭിപ്രായപ്പെട്ടു. ഇരുവിഭാഗങ്ങളും പ്രകോപനപരമായ വാക്കുകളും പ്രവൃത്തികളും അവസാനിപ്പിക്കണമെന്നു വിദേശമന്ത്രാലയം വക്താവ് ഹോങ് ലീ പറഞ്ഞു. ഇതിനിടെ, ദക്ഷിണകൊറിയയുമായുള്ള എല്ലാ വാണിജ്യ സഹകരണ പദ്ധതികളും റദ്ദാക്കുമെന്നും തങ്ങളുടെ അധീനതയിലുള്ള ദക്ഷിണകൊറിയയുടെ സ്വത്തുക്കള്‍ വിറ്റഴിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുമെന്നും ഉത്തരകൊറിയ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    3 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    5 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    6 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    9 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    10 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    10 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    10 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    10 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം