Monday, February 18th, 2019

കിമ്മുമായുള്ള രണ്ടാം ഉച്ചകോടി 27ന് വിയറ്റ്‌നാമില്‍

യുഎസ് സേനയെ അഫ്ഗാനിസ്ഥാനില്‍നിന്ന് ഉടന്‍ പിന്‍വലിക്കും.

Published On:Feb 7, 2019 | 9:12 am

വാഷിംഗ്ടണ്‍: കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി ഈ മാസം 27,28 തീയതികളില്‍ വിയറ്റ്‌നാമില്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി ഈ മാസം 27,28 തീയതികളില്‍ വിയറ്റ്‌നാമില്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയാനായി എന്തുവില കൊടുത്തും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നും 82 മിനിറ്റ് ദീര്‍ഘിച്ച പ്രസംഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.
കഴിഞ്ഞവര്‍ഷം ജൂണില്‍ സിംഗപ്പൂരിലായിരുന്നു ആദ്യ ഉച്ചകോടി. ഉത്തരകൊറിയയുടെ അണ്വായുധനിരായുധീകരണത്തിനുള്ള പ്രഖ്യാപനം പ്രസ്തുത ഉച്ചകോടിയില്‍ ഉണ്ടായെങ്കിലും തുടര്‍ നടപടികള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങി.
സമാധാനം എന്ന ലക്ഷ്യത്തിനായി ഇനിയും ഏറെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ഉത്തരകൊറിയയുടെ അണ്വായുധ, മിസൈല്‍ ഭീഷണി അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് തനിക്കവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സേനയെ അഫ്ഗാനിസ്ഥാനില്‍നിന്ന് ഉടന്‍ പിന്‍വലിക്കാനാകുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    21 mins ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 2
    1 hour ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 3
    3 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 4
    15 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 5
    18 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 6
    23 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 7
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 8
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 9
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി