Tuesday, June 25th, 2019

വേണം കുട്ടികള്‍ക്ക് കരുതലുകള്‍..

വഴിതെറ്റാന്‍ സാധ്യതയുള്ള പ്രായമായതിനാല്‍ മതാപിതാക്കള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണം..

Published On:Aug 22, 2017 | 9:37 am

സ്‌കൂള്‍ വിട്ടുവന്നാല്‍ ട്യൂഷന്‍, അതു കഴിഞ്ഞാല്‍ അടുത്ത ദിവസത്തേക്കു വേണ്ടിയുള്ള വര്‍ക്ക് ചെയ്യ്തു തീര്‍ക്കല്‍. ഇതാണ് ഭൂരിഭാഗവും കുട്ടികളുടേയും ജീവിതം. ഇതിനിടയില്‍ കളിക്കാനും, നല്ലതു പോലെ ഭക്ഷണം കഴിക്കാന്‍ പോലും കുട്ടികള്‍ക്ക് സമയം കിട്ടുന്നില്ല എന്നതാണ് സത്യം. മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും കുട്ടികളുടെ പഠനകാര്യത്തിലാണ്. പഠനത്തോടൊപ്പം കുട്ടികളുടെ മറ്റ് കാര്യത്തിലും മാതാപിതാക്കള്‍ ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ കൂടെ കുറച്ചു സമയം കളിച്ചും ചിരിച്ചും കാര്യങ്ങള്‍ മനസിലാക്കാം സമയം കണ്ടെത്തണം.
കളിക്കാന്‍ പോലും സമയം കണ്ടെത്താതെ നിരന്തരം പഠിക്കാന്‍ മാത്രം സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ കുട്ടികള്‍ക്ക് മാനസികമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. തങ്ങളുടെ കുട്ടികള്‍ പഠിച്ച് മിടുക്കരാവണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ അവര്‍ക്ക് പഠനത്തോടൊപ്പം ജീവിതത്തില്‍ നല്ലപാഠങ്ങളും പറഞ്ഞു കൊടുക്കണം. കുട്ടികള്‍ ഈ പ്രായത്തില്‍ വഴിതെറ്റാന്‍ സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ കുട്ടികളെ അടുത്തറിയാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.
ഒരിക്കലും ഒരു കാര്യവും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ഏതു സമയവും പഠിച്ചു കൊണ്ടിരിക്കാന്‍ അവരെ നിര്‍ബന്ധിക്കരുത്, പകരം വിനോദത്തിനും അവസരം നല്‍കണം. തെറ്റു ചെയ്താല്‍ ശിക്ഷനല്‍കുന്നതിനോടൊപ്പം തെറ്റ് മനസിലാക്കി കൊടുക്കന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വഴക്ക് പറയുന്നതിനു പകരം, സ്‌നേഹത്തോടെ മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കുകയാണ് അച്ഛനമ്മമാര്‍ ശ്രമിക്കേണ്ടത്. മക്കളുടെ കഴിവിനെ തിരിച്ചറിഞ്ഞ്, പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം. ഒരിക്കലും മനസ് മടുപ്പിക്കുന്ന രീതിയില്‍ കുറ്റപ്പെടുത്താന്‍ ശ്രമിക്കരുത്,അത് കുട്ടികളില്‍ വെറുപ്പ് ഉളവാക്കുന്നു. കുട്ടികളെ കുറിച്ച്, അവര്‍ എന്തു ചെയ്യുന്നു ആരുടെ കൂടെ കൂട്ടു കൂടുന്നു എന്നതെല്ലാം മാതാപിതാക്കള്‍ മനസിലാക്കണം. ഫോണിലും, ലാപ്‌ട്ടോപ്പിലും കുട്ടികള്‍ ഗെയ്മ് കളിക്കുന്നത് പരമാവധി ഒഴിവാക്കണം. ഇത് ബുദ്ധിവളര്‍ച്ചയ്ക്കും ആരോഗ്യത്തിന് ഒരു പോലെ ദോഷം ചെയ്യുന്നതാണ് ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളത്തെ പൗരന്‍മാര്‍..നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ പഠനത്തോടൊപ്പം നല്ല ശീലങ്ങളും പറഞ്ഞു കൊടുക്കേണ്ടത് മതാപിതാക്കളാണ്…

LIVE NEWS - ONLINE

  • 1
    36 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    4 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    5 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    5 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    6 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    6 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    7 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി