Sunday, July 21st, 2019

കുഞ്ഞിന്റെ സുഖകരമായ ഉറക്കത്തിന്

വിശപ്പ് കുഞ്ഞുങ്ങളില്‍ ഉറക്കം കുറക്കും. അതിനാല്‍ തന്നെ വിശന്നിരിക്കാന്‍ അനുവദിക്കരുത്.

Published On:Nov 29, 2017 | 1:31 pm

കുഞ്ഞിന് രാത്രി ഉറക്കമില്ല എന്നത് അമ്മാര്‍ എന്നും പറയുന്നത് കേള്‍ക്കാം. ചിലപ്പോള്‍ രാത്രി മുഴുവന്‍ കളിച്ചോണ്ടിരിക്കും, അല്ലെങ്കില്‍ കരഞ്ഞിരിക്കും. ഇങ്ങനെ കുഞ്ഞിനെ ഉറക്കം കെടുത്തുന്നു. എന്നാല്‍ നല്ല ഉറക്കം കുഞ്ഞുങ്ങള്‍ക്ക് അത്യാവശ്യമാണ്. അതിനാല്‍ കുഞ്ഞുങ്ങളുടെ ഉറക്കത്തില്‍ ശ്രദ്ധിക്കണം, ചെറുതായി ഒന്ന് ശ്രദ്ധിച്ചാല്‍ മതി. കുഞ്ഞുങ്ങളെ, അതിപ്പോ നവജാത ശിശുക്കളെ ആയാല്‍ പോലും നല്ല വായുസഞ്ചാരമുള്ള അധികം ചൂടും തണുപ്പും ഇല്ലാത്ത സ്ഥലത്തു വേണം കിടത്താന്‍. കുഞ്ഞിന്റെ ഉറക്കത്തിന് അത്രമാത്രം പ്രാധാന്യം നല്‍കുന്നതു കൊണ്ട് ശബ്ദങ്ങളില്ലാത്ത സ്ഥലം വേണം തിരഞ്ഞെടുക്കാന്‍. ഇതു മാത്രമല്ല, കുഞ്ഞിനെ ഉറക്കാന്‍ ചില പൊടിക്കൈകളിതാ..
എല്ലാ ദിവസവും എഴുന്നേല്‍ക്കുന്നതിന് പതിവ് സമയക്രമം പാലിക്കുന്നന്നത് വളരെ പ്രധാനമാണ്. ഇത് മൂലം ആവശ്യമായ വിശ്രമം ലഭിക്കുകയും ശരീത്തിന് ഇത് ശീലമാവുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ട് മുമ്പ് വീഡിയോ ഗെയിം, ടെലിവിഷന്‍, ആഹാരം, എന്നിവ കുട്ടികളിള്‍ ഒഴിവാക്കുക. പകരം ഉറങ്ങുന്നതിന് മുമ്പ് കഥ വായിക്കുന്നത് കുട്ടികളുടെ ആയാസം കുറയ്ക്കുകയും കൂടുതല്‍ സുഖപ്രദമായ ഉറക്കം നല്‍കുകയും ചെയ്യും. രാത്രി ലളിതമായ ഭക്ഷണമാണ് നല്ലത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അത്താഴം നല്‍കുക, കൂടാതെ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചൂട് പാല്‍ കുടിക്കുന്നത് നല്ലതാണ്. വിശപ്പ് കുഞ്ഞുങ്ങളില്‍ ഉറക്കം കുറക്കും. അതിനാല്‍ തന്നെ വിശന്നിരിക്കാന്‍ അനുവദിക്കരുത്. ചെറിയ കുട്ടികളാണെങ്കില്‍ അത് കുഞ്ഞിന് പറയാന്‍ കഴിയാതെ വരുന്നു. അതുകൊണ്ട് തന്നെ അമ്മമാരോട് കുഞ്ഞിന്റെ വിശപ്പിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ചെറിയ വെളിച്ചം നല്ലതാണ്. എന്നാല്‍ അതികം വെളിച്ചം പാടില്ല. ചെറിയ വെളിച്ചം കുഞ്ഞിന് ആരോഗ്യകരമായ ഉറക്കത്തിന് നല്ലതാണ്. ഇത് കുട്ടികള്‍ക്ക് ആരോഗ്യമുള്ള ഉറക്കം നല്‍കാന്‍ സഹായിക്കുന്നു. ചെറിയ കുട്ടികള്‍ക്ക്് ഡയപ്പറിന്റെ ആവശ്യം ഉണ്ട്. ഇടക്കിടക്ക് ഇത് മാറ്റേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിനെ പ്രതിസന്ധിയിലാക്കും. കുഞ്ഞിന്റെ ആരോഗ്യത്തെപ്രശ്നത്തിലാക്കും. കുഞ്ഞിന്റെ മുറി നല്ല വൃത്തിയില്‍ സൂക്ഷിക്കണം, കുട്ടികള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ മുറിയില്‍ വെയ്ക്കാന്‍ ശ്രദ്ധിക്കുക. പാവകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ മുറിയില്‍ വെയ്ക്കുന്നത് കുട്ടികള്‍ ഒരുപാട് ഇഷ്ടമാണ്.

 

LIVE NEWS - ONLINE

  • 1
    44 mins ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    6 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    6 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    8 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    10 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    21 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    23 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു