Saturday, July 20th, 2019

കുഞ്ഞുങ്ങളെ ഭംഗിയായി ഒരുക്കാം.. ശ്രദ്ധിക്കണം ചില കാര്യങ്ങള്‍.!.

വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് വേണം എടുക്കാന്‍

Published On:Oct 31, 2017 | 2:47 pm

കുട്ടികളെ ഭംഗിയായി ഒരുക്കാന്‍ ഏതൊരു അമ്മമാരും ശ്രദ്ധിക്കാറുണ്ട്. അവരെ മനോഹരായി ഒരുക്കിയാല്‍ കാണാന്‍ തന്നെ നല്ല ക്യൂട്ടായിരിക്കും. എന്നാല്‍ കുട്ടികളെ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വരെ ശ്രദ്ധിക്കണം.
കുട്ടികള്‍ നല്ല ഭംഗിയായിരിക്കണം എന്നു കരുതി ഒരിക്കലും അവരെ ഓവറാക്കി ഒരുക്കാന്‍ പാടില്ല. പലപ്പോഴും, ഇന്ന് കാണുന്നത് ഒരുപാട് മേക്കപ്പും കൈയില്‍ നിറയെ ആഭരണങ്ങളും ഇടുന്ന കുട്ടികളെയാണ്. ഇത്തരത്തില്‍ കുട്ടികളെ ഒരുക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അവര്‍ക്ക് കംഫര്‍ട്ടബിള്‍ ആകുന്ന രീതിയില്‍ മാത്രമെ ഒരുക്കാവൂ. മേക്കപ്പിന്റെ കാര്യമായാലും, കുട്ടികളിലെ ചര്‍മ്മത്തിന് ദോഷകരമാവും വിധം ഒന്നും ചെയ്യാന്‍ പാടുള്ളതല്ല.
വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് വേണം എടുക്കാന്‍. നെറ്റ് കൊണ്ടുള്ളവ, മുത്തുകള്‍, കല്ലുവച്ച വസ്ത്രങ്ങള്‍ പലപ്പോഴും കുട്ടികള്‍ക്ക് അരോചകമാവാറുണ്ട്. ഇത് കൊണ്ടു ദേഹത്ത് മുറിവുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ അത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. വസ്ത്രങ്ങള്‍ക്ക് നിറം നല്‍കുന്ന രാസപദാര്‍ത്ഥങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് ദോഷമാവാറുണ്ട്. മുന്‍നിര ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ പരിശോധനകള്‍ക്ക് ശേഷമാണ് വിപണിയിലെത്തുന്നത് അതിനാല്‍ അവ ഉപയോഗിക്കുന്നതാണ് നല്ലത്. അമിതമായി ആഭരണം ധരിപ്പിക്കുന്നത് കുട്ടികള്‍ക്ക് ഇഷ്ടമാവാറില്ല. അതിനാല്‍ അത് ഒഴിവാക്കുക. കാഴ്ച്ചയില്‍ ഭംഗിയുള്ളതെല്ലാം നല്ലതാണെന്നു കരുതരുത്, അതിപ്പോ വസ്ത്രമായാലും, ആഭരണമായാലും. അവയുടെ ഗുണങ്ങള്‍ കൂടി അറിഞ്ഞു വേണം കുട്ടികളെ ഒരുക്കാന്‍

LIVE NEWS - ONLINE

  • 1
    3 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി