Thursday, July 18th, 2019

കിഡ്‌നി സ്‌റ്റോണ്‍: ആഹാര ക്രമീകരണങ്ങള്‍

യൂറിക്‌ ആസിഡ്‌, കാത്സ്യം ഓക്‌സലേറ്റ്‌, കാത്സ്യം ഫോസ്‌ഫേറ്റ്‌ എന്നീ ലവണങ്ങളുടെ അളവ്‌ ശരീരത്തില്‍ കൂടുമ്പോഴാണ്‌ വൃക്കകളില്‍ കല്ല്‌ അഥവാ കിഡ്‌നി സ്‌റ്റോണ്‍ രൂപം കൊള്ളുന്നത്‌. ഇതിന്‌ നിരവധി കാരണങ്ങളുണ്ട്‌. വെള്ളം വേണ്ടത്ര കുടിക്കാതിരിക്കുക, ചൂടുള്ള കാലാവസ്ഥ, ആഹാരത്തില്‍ കൂടിയ ഉപ്പിന്റെ അളവ്‌, യൂറിക്‌ ആസിഡ്‌ കൂടിയ അളവിലടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍, ആഹാരത്തില്‍ കാത്സ്യത്തിന്റെ അളവ്‌ തീരെ കുറയുക, മൂത്രാശയ രോഗങ്ങള്‍, പരമ്പരാഗത രോഗങ്ങള്‍, തൈറോയ്‌ഡ്‌ പ്രശ്‌നങ്ങള്‍ എന്നീ കാരണങ്ങളാല്‍ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാം. കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാതിരിക്കാന്‍ ചില … Continue reading "കിഡ്‌നി സ്‌റ്റോണ്‍: ആഹാര ക്രമീകരണങ്ങള്‍"

Published On:Jul 4, 2013 | 5:22 pm

dinking waterയൂറിക്‌ ആസിഡ്‌, കാത്സ്യം ഓക്‌സലേറ്റ്‌, കാത്സ്യം ഫോസ്‌ഫേറ്റ്‌ എന്നീ ലവണങ്ങളുടെ അളവ്‌ ശരീരത്തില്‍ കൂടുമ്പോഴാണ്‌ വൃക്കകളില്‍ കല്ല്‌ അഥവാ കിഡ്‌നി സ്‌റ്റോണ്‍ രൂപം കൊള്ളുന്നത്‌. ഇതിന്‌ നിരവധി കാരണങ്ങളുണ്ട്‌. വെള്ളം വേണ്ടത്ര കുടിക്കാതിരിക്കുക, ചൂടുള്ള കാലാവസ്ഥ, ആഹാരത്തില്‍ കൂടിയ ഉപ്പിന്റെ അളവ്‌, യൂറിക്‌ ആസിഡ്‌ കൂടിയ അളവിലടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍, ആഹാരത്തില്‍ കാത്സ്യത്തിന്റെ അളവ്‌ തീരെ കുറയുക, മൂത്രാശയ രോഗങ്ങള്‍, പരമ്പരാഗത രോഗങ്ങള്‍, തൈറോയ്‌ഡ്‌ പ്രശ്‌നങ്ങള്‍ എന്നീ കാരണങ്ങളാല്‍ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാം.

കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാതിരിക്കാന്‍ ചില ആഹാര ക്രമീകരണങ്ങള്‍ സഹായിക്കും. ഓക്‌സലേറ്റുകള്‍ കൂടിയ അളവിലടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ ഒഴിവാക്കുകയാണ്‌ നല്ലത്‌. അണ്ടിപ്പരിപ്പ്‌, ബീന്‍സ്‌, ബീറ്റ്‌റൂട്ട്‌, ചോക്കളേറ്റുകള്‍, മധുരക്കിഴങ്ങ്‌ എന്നിവ അധികമായി കഴിക്കുന്നത്‌ അപകടം ചെയ്യും. ടിന്നിലടച്ച്‌ വരുന്ന ആഹാര പാനീയങ്ങള്‍ ഒഴിവാക്കുക. മാംസം, മുട്ട, മത്സ്യം എന്നിവ പതിവായി കഴിക്കുന്നത്‌ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ വേണം. പച്ചക്കറികള്‍ ധാരാളം കഴിക്കണം. ഓറഞ്ച്‌, ചെറുനാരങ്ങാ എന്നിവ വളരെ നല്ല ഫലം ചെയ്യും. ഒരു ദിവസം ആഹാരത്തില്‍ 800 ml gms കാത്സ്യം ഉറപ്പ്‌ വരുത്തണം. പാല്‍, ചീസ്‌ എന്നിവ ഇതിന്‌ സഹായിക്കുന്നതാണ്‌. ഉപ്പിന്റെ അളവ്‌ തീരെ കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. ഒരു ദിവസത്തെ ഉപയോഗം 2 gms നിറുത്തണം. യൂറിക്‌ ആസിഡിന്റെ നില ഉയരാന്‍ കാരണമാകുന്ന യീസ്റ്റ്‌, കൂണ്‍, കരള്‍, മാംസം, കിഡ്‌നി, മത്സ്യം, കക്കായിറച്ചി എന്നിവയും എള്ളും ഒഴിവാക്കണം. ശരീര അമിത ഭാരമുണ്ടെങ്കില്‍ അത്‌ സാവധാനം കുറയ്‌ക്കേണ്ടതാണ്‌. പെട്ടെന്ന്‌ ഭാരം കുറയ്‌ക്കുന്നത്‌ യൂറിക്‌ ആസിഡിന്റെ നില ഉയരാന്‍ കാരണമായേക്കും. ഒരു ദിവസം രണ്ടുമുതല്‍ രണ്ടര ലിറ്റര്‍ വരെ വെള്ളം കുടിക്കണം. ധാരാളം വെള്ളം കുടിച്ച്‌ വൃക്കകളില്‍ കല്ലുണ്ടാക്കുന്നത്‌ തടയാവുന്നതാണ്‌. ചായയും കാപ്പിയും കൂടുതല്‍ കുടിക്കുന്നത്‌ നല്ലതല്ല. മദ്യം, സോഡ, കോളാ പാനീയങ്ങള്‍ എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കണം. കിഡ്‌നി സ്‌റ്റോണ്‍ ചികിത്സിച്ച്‌ മാറ്റാവുന്ന രോഗം തന്നെയാണ്‌. ശസ്‌ത്രക്രിയയിലൂടെയും മരുന്ന്‌ കഴിച്ചും സ്‌റ്റോണിനെ സാവധാനം പൊടിച്ചു കളഞ്ഞും രോഗം ഭേദമാക്കാം. മേല്‍ പറഞ്ഞ ആഹാര ക്രമീകരണം ശ്രദ്ധിച്ചാല്‍ കിഡ്‌നി സ്‌റ്റോണ്‍ വരാതെ നോക്കാം. 

LIVE NEWS - ONLINE

  • 1
    7 mins ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം

  • 2
    12 mins ago

    നേപ്പാള്‍ പ്രളയം; മരണം 88 ആയി

  • 3
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 4
    15 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 5
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 6
    18 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 7
    19 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 8
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 9
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ