Saturday, September 22nd, 2018

ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല; കണ്ണൂരില്‍ വൃക്കരോഗികളുടെ സത്യഗ്രഹം

കണ്ണൂര്‍: കണ്ണൂരില്‍ വൃക്ക സംബന്ധമായ അസുഖമുള്ളവരുടെ എണ്ണം കൂടിവരുന്നു. ജില്ലയില്‍ നാനൂറോളം പേരാണ് വൃക്കരോഗം ബാധിച്ച് ചികിത്സയിലുള്ളതായി ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്ക് പ്രകാരം ഇത് 2000ല്‍ അധികം വരും. ജില്ലാ ആശുപത്രിയില്‍ നൂറിലേറെപേര്‍ ഡയാലിസിസിന് വിധേയമാകുന്നുണ്ട്. ബാക്കിയുള്ള ഭൂരിപക്ഷം പേരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഭാരിച്ച ചികിത്സാചെലവ് ഇവര്‍ക്ക് താങ്ങാനാവുന്നില്ല. മാസത്തില്‍ മൂന്നും നാലും തവണ ഡയാലിസിസിന് വിധേയമാകേണ്ടവര്‍ ഏറെ ദുരിതത്തിലാണ്. കാരുണ്യ മെഡിക്കല്‍സില്‍ വൃക്ക രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ജില്ലാ ആശുപത്രിയില്‍ … Continue reading "ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല; കണ്ണൂരില്‍ വൃക്കരോഗികളുടെ സത്യഗ്രഹം"

Published On:Aug 6, 2018 | 8:19 am

കണ്ണൂര്‍: കണ്ണൂരില്‍ വൃക്ക സംബന്ധമായ അസുഖമുള്ളവരുടെ എണ്ണം കൂടിവരുന്നു. ജില്ലയില്‍ നാനൂറോളം പേരാണ് വൃക്കരോഗം ബാധിച്ച് ചികിത്സയിലുള്ളതായി ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്ക് പ്രകാരം ഇത് 2000ല്‍ അധികം വരും. ജില്ലാ ആശുപത്രിയില്‍ നൂറിലേറെപേര്‍ ഡയാലിസിസിന് വിധേയമാകുന്നുണ്ട്. ബാക്കിയുള്ള ഭൂരിപക്ഷം പേരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഭാരിച്ച ചികിത്സാചെലവ് ഇവര്‍ക്ക് താങ്ങാനാവുന്നില്ല. മാസത്തില്‍ മൂന്നും നാലും തവണ ഡയാലിസിസിന് വിധേയമാകേണ്ടവര്‍ ഏറെ ദുരിതത്തിലാണ്. കാരുണ്യ മെഡിക്കല്‍സില്‍ വൃക്ക രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ജില്ലാ ആശുപത്രിയില്‍ പലരും ക്യൂ നിന്നാണ് ഡയാലിസിസിന് വിധേയമാകുന്നത്. ദൂസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഡയാലിസിസ് കഴിഞ്ഞ് അന്നേദിവസം തിരിച്ചുപോകാന്‍ പറ്റാത്തതിനാല്‍ മുറിയെടുത്ത് താമസിക്കേണ്ടിവരുന്നു. മാത്രമല്ല, ജില്ലാ ആശുപത്രിയില്‍ സൗകര്യങ്ങളും അപര്യാപ്തമാണ്. ഇത്രയധികം രോഗികള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയില്‍ ഒരു നെഫ്രോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ആ തസ്തിക ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയില്‍ 200ഓളം പേര്‍ക്ക് വൃക്ക മാറ്റിവെച്ചിട്ടുണ്ടെന്നാണ് കണക്ക്.
കണ്ണൂരിലെ രോഗികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കിഡ്‌നി കെയര്‍ കേരള എന്ന സഘടന രൂപീകരിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തില്‍ 21ന് കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ ഒരു ജനകീയ എകദിന സത്യഗ്രഹം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മറ്റു രോഗികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ചികിത്സാ പദ്ധതി നടപ്പാക്കുന്നതുപോലെ വൃക്ക രോഗികള്‍ക്ക് തുടര്‍ ചികിത്സക്കായി സമ്പൂര്‍ണ്ണ വൃക്ക രോഗി സംരക്ഷണ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് കിഡ്‌നി കെയര്‍ കേരള പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കിഡ്‌നി കെയര്‍ ചെയര്‍മാന്‍ പി പി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മഹേഷ് എം കമ്മത്ത്, ഇ ബാലകൃഷ്ണന്‍, സുനില്‍ ജെ എസ്, ടി ഇ മധുസൂദനന്‍, അബ്ദുല്‍ മുനീര്‍, കെ ജയരാജന്‍, വി കെ ബാലകൃഷണന്‍, കെ പി ജയറാം സംസാരിച്ചു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    8 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    11 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    13 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    13 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    13 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    16 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    16 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    16 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള