ആദ്യ മൂന്ന് ദിവസത്തെ സംഭാവന പ്രളയദുരിത ബാധിതര്‍ക്ക് നല്‍കും.
ആദ്യ മൂന്ന് ദിവസത്തെ സംഭാവന പ്രളയദുരിത ബാധിതര്‍ക്ക് നല്‍കും.
കണ്ണൂര്‍: കിഡ്നി കെയര്‍ കേരളയുടെ നേതൃത്വത്തില്‍ വൃക്കരോഗികള്ക്കൊരു ജനകീയ കൈത്താങ്ങ് എന്ന പേരില്‍ നടത്തുന്ന അടിയന്തിര ധനസഹായ ഫണ്ട് ശേഖരണത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ സംഭാവന പ്രളയദുരിത ബാധിതര്‍ക്ക് നല്കാന് യോഗം തീരുമാനിച്ചു. 22 മുതല്‍ സപ്തബര്‍ 21 വരെ കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്സ് പരിസരത്താണ് ഫണ്ട് ശേഖരണം. രാവിലെ 10 മണിക്ക് കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. ടി ഒ മോഹനന്, വെള്ളോറ രാജന്, കൗണ്‍സിലര്‍ സി സമീര്‍, റിട്ട. ഡെപ്യൂട്ടി കലക്ടര്‍ രവീന്ദ്രനാഥ് ചേലേരി, യൂണിറ്റി സെന്റര്‍ സെക്രട്ടരി കെ ആരിഫ് തുടങ്ങിയവര്‍ സംബന്ധിക്കും.