Monday, September 24th, 2018

വൃക്ക രോഗികള്‍ക്ക് ഒരു കൈത്താങ്ങ് സംഭാവന കൗണ്ടര്‍ ആരംഭിച്ചു

ആദ്യസഹായധനം മേയര്‍ ഇ പി ലത ചെയര്‍മാന്‍ പി പി കൃഷ്ണന് നല്‍കി ഉദ്ഘാടനം ചെയ്തു.

Published On:Aug 23, 2018 | 11:40 am

കണ്ണൂര്‍: കിഡ്‌നി കെയര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ‘വൃക്ക രോഗികള്‍ക്ക് ഒരു കൈത്താങ്ങ്’ എന്ന ലക്ഷ്യത്തോടെ സ്റ്റേഡിയം പരിസരത്ത് തുടങ്ങിയ സംഭാവന കൗണ്ടറിന്റെ ആദ്യസഹായധനം മേയര്‍ ഇ പി ലത ചെയര്‍മാന്‍ പി പി കൃഷ്ണന് നല്‍കി ഉദ്ഘാടനം ചെയ്തു. വൃക്ക രോഗികള്‍ക്ക് ഡയാലിസിസിനായി കോര്‍പറേഷന്‍ ആറ്റടപ്പ ഡിവിഷനില്‍ ഉടന്‍ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുമെന്നും ഈ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു. പി പി കൃഷണന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ ടി ഒ മോഹനന്‍, വെള്ളോറ രാജന്‍, സി കെ വിനോദ്, കൗണ്‍സിലര്‍ സി സമീര്‍, ഇ ബാലകൃഷ്ണന്‍, മഹേഷ് എം കമ്മത്ത്, കെ. മഹിജ, എ വിശാല്‍ കെ ജയറാം, പി അബ്ദുല്‍ മുനീര്‍, കെ മഹിജ, എ പ്രമീളകുമാരി എന്നിവര്‍ സംസാരിച്ചു. ആദ്യ മൂന്നുദിവസം കൗണ്ടറില്‍ ലഭിക്കുന്ന സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    22 mins ago

    ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി

  • 2
    1 hour ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 3
    1 hour ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 4
    1 hour ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 5
    1 hour ago

    കരുത്തോടെ ഇന്ത്യ

  • 6
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 7
    3 hours ago

    ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കവര്‍ച്ച; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

  • 8
    19 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 9
    21 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍